ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അന്തരിച്ചു

Posted on: November 19, 2019

അബുദാബി : യുഎഇ ഭരണാധികാരിയുടെ പ്രതിനിധിയും സഹോദരനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ (63) അന്തരിച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ രണ്ടാമത്തെ മകനാണ് നേരത്തെ ഉപ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎഇയില്‍ 3 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഷെയ്ഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു.