ഫസ്റ്റ് ഫ്‌ലൈറ്റ് മാനേജിംഗ് പാര്‍ട്ണര്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് വീസ

Posted on: July 20, 2019


ദുബായ്: ഫസ്റ്റ് ഫ്‌ലൈറ്റ് (ME) എല്‍എല്‍സി മാനേജിംഗ് പാര്‍ട്ണര്‍ ജോണ്‍സണ്‍ തോമസിന് ദുബായ് സര്‍ക്കാരിന്റെ 10 വര്‍ഷത്തേയ്ക്കുള്ള ഗോള്‍ഡന്‍ കാര്‍ഡ് വീസ ലഭിച്ചു. ദുബായ് എസ്റ്റാബ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റേയും General Directorate of Residency & amp; Foreginers affairs ന്റെയും ഡയറക്ടര്‍ ആയ ലഫ്റ്റനന്റ് കേണല്‍ ഒമര്‍ മത്താര്‍ ഖാമിസ് അല്‍ മെസൈന വീസ സമ്മാനിച്ചു.

യുഎഇ സര്‍ക്കാരിന്റെ പുതിയ റസിഡന്‍സി നിയമ പരിഷ്‌കാരങ്ങളും വ്യവസായ സൗഹാര്‍ദ്ദ സമീപനങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഉതകുന്നവയാണെന്നും ഈ രാജ്യത്തിന്റെ മാതൃകാപരമായ സമീപനങ്ങളാണ് ആഗോള വ്യാവസായിക ഭൂപടത്തില്‍ യുഎഇക്ക് കേന്ദ്രസ്ഥാനം നല്‍കിയതെന്നും തനിക്കു ലഭിച്ച അംഗീകാരത്തിന് നന്ദി പറഞ്ഞു കൊണ്ട് ജോണ്‍സണ്‍ തോമസ് പറഞ്ഞു.

നാല്പതു വര്‍ഷത്തിലേറെയായി ദുബായ് കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ പ്രമുഖനാണ് മലയാളിയായ ജോണ്‍സണ്‍ തോമസ്.

TAGS: GOLDEN VISA |