ഒമാനില്‍ 2021 ഏപ്രില്‍ മുതല്‍ അഞ്ച് ശതമാനം വാറ്റ്

Posted on: November 24, 2020

മസ്‌കറ്റ് : ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യ വര്‍ധിത നികുതി(vta) ഏര്‍പ്പെടുത്താന്‍ തീരുമാനം. അഞ്ച് ശതമാനമായിരിക്കും മൂല്യ വര്‍ധിത നികുതി. വാറ്റ് നടപ്പാക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു .

വാറ്റ് ഈടാക്കുന്നതിന് ഇനിയുള്ള മാസങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി രൂപ രേഖയുണ്ടാക്കും.ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനമായിരിക്കും നികുതി. ഭക്ഷ്യ വസ്തുക്കള്‍, ചികിത്സ ഉപകരണങ്ങള്‍, വിദ്യാഭ്യാസ സേവനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, വീടുകളുടെ പുനര്‍
വില്പന, വീട്ടു വാടക, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വാറ്റ് ഉണ്ടാകില്ല.

2016ലെ വാറ്റ് യൂണിയന്‍ കരാറിന്റെ ഭാഗമായാണ് ഒമാനും ഇപ്പോള്‍ മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലേക്ക് കടക്കുന്നത്.