May 2024
എയർ ഇന്ത്യ എക്സ്പ്രസിൽ അധിക ബാഗേജ് ആനുകൂല്യം
Posted on: September 25, 2016
മസ്ക്കറ്റ് : ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു. മസ്ക്കറ്റ്, സലാല എന്നിവിടങ്ങളിൽ പുറപ്പെടുന്നവർക്ക് പ്രത്യേക നിരക്കിൽ 20 കിലോഗ്രാം ബാഗേജ് അധികമായി കൊണ്ടുപോകാനാകും. നിലവിലുള്ള 30 കിലോ ചെക്കിൻ ബാഗേജിനും 7 കിലോ ഹാൻഡ് ബാഗേജിനും പുറമെയാണിത്.
അധികമുള്ള അഞ്ച് കിലോയ്ക്ക് അഞ്ചര ഒമാൻ റിയാലും 10 കിലോയ്ക്ക് 11 റിയാലും 20 കിലോയ്ക്ക് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അധിക ബാഗേജ് നിരക്കും അടയ്ക്കണം. നവംബർ 30 വരെ ഈ ആനുകൂല്യമുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.
TAGS: Air India Express |
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി