വെൽഫെയർ കേരള കുവൈറ്റ് വനിത സംരംഭകരെ ആദരിക്കുന്നു

Posted on: October 23, 2019

കുവൈറ്റ്‌സിറ്റി : വെൽഫെയർ കേരള കുവൈറ്റ് ആറാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ വനിതാ ബിസിനസുകാരെ ആദരിക്കുന്നു. നവംബർ 22 ന് അബാസിയയിലാണ് പരിപാടി.

വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും കൂടുതൽ വനിതകളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരുന്നതിനുമായാണ് ആദരം എന്ന് വെൽഫെയർ കേരളാ കുവൈറ്റ് വനിതാ വിഭാഗം കൺവീനർ ഐഷ ഫൈസൽ അറിയിച്ചു. വിവരങ്ങൾക്ക് : 55449165, 55090938, 97649639