കുവൈറ്റിൽ ഗ്രാൻഡ് ഹൈപ്പറിന്റെ 10 മത് ഷോറൂം തുറന്നു

Posted on: June 5, 2019

കുവൈറ്റ് :  റീജൻസി  ഗ്രൂപ്പിന്റെ റീട്ടെയ്ൽ  വ്യപാര ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പറിന്റെ ജിസിസിയിലെ 59  മെത്തെയും കുവൈറ്റിലെ പത്താമത്തെയും ശാഖ ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹവല്ലി ടുണിസ് സ്ട്രീറ്റില്‍ തുറന്ന ശാഖയുടെ ഉദ്ഘാടനം റീജൻസി
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ അമീനും മാന്‍പവര്‍ അതോറിറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ദുസരിയും ചേര്‍ന്നു നിര്‍വഹിച്ചു.

23,000 ലധികം ചതുരശ്രയടി വിസ്തൃതിയില്‍ കുടുംബങ്ങള്‍ക്കും ബാച് ലേഴ്‌സിനും ഒരുപോലെ ആനന്ദകരമായ ഷോപ്പിംഗ് അനുഭൂതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകങ്ങളായ ഓഫറുകളും പ്രത്യേക വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അഞ്ച് ദിനാര്‍ പര്‍ച്ചേസിനും നല്‍കുന്ന കൂപ്പണ്‍ നറുക്കെടുത്ത്‌ 1,50,000 ഡോളര്‍ സമ്മാനമായി നല്‍കും.

ഉദ്ഘാടന ചടങ്ങില്‍ കുവൈറ്റ്  റീജണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീര്‍, ജനറല്‍ മാനേജര്‍ തഹ്‌സീര്‍ അലി, സിഒഒ റാഹില്‍ ബാസിം, ബിഡിഎം സനിന്‍ വസീം എന്നിവരും സംബന്ധിച്ചു. പ്രവാസികളുടെ കുടുംബ ബജറ്റിനു ഏറെ പ്രാധാന്യം നല്കികൊണ്ടാണ് ഡിപ്പാർട്ട്‌മെന്റ്  സ്റ്റോര്‍ ഒരുക്കിയതെന്ന് റീജൻസി മാനേജ്‌മെന്റ് അറിയിച്ചു. വീട്ടുപകരങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും മികച്ച ശേഖരം ഇവിടെ ലഭ്യമാണ്.

TAGS: Grand Hyper |