14
Tuesday
May 2024
May 2024
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ വാരാഘോഷം ശ്രദ്ധേയമായി
Posted on: December 9, 2019
മനാമ: ബഹ്റൈനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച ഇറ്റാലിയന്‍ വാരാഘോഷം ശ്രദ്ധേയമായി. ബഹ്റൈനിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഡൊമിനിക്കോ ബെല്ലാറ്റോ ആഘോഷം ഉദ്ഘാടനം ചെയ്തു.
ഇറ്റലിയില്‍നിന്നുള്ള പാചകവിദഗ്ധരായ റോബെര്‍ട്ടോ പാനീസയും എമിലിയോ പെസ്കാരെയോയും ചേര്‍ന്നൊരുക്കിയ തല്‍സമയ പാചകം ശ്രദ്ധേയമായിരുന്നു. ലുലു ഉദ്യോഗസ്ഥരും, നയതന്ത്ര പ്രതിനിധികളുമടക്കം നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഇറ്റലിയില്‍ നിന്നുള്ള പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളുടെ ഒരു കലവറതന്നെ ഇവിടെ ഒരുക്കിയി ഒരുക്കിയിരിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപവാല അറിയിച്ചു.
TAGS: Lulu-italian-fest |
News in this Section
Related News