ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ അവാര്‍ഡ് ആമസോണ്‍ ഇന്ത്യക്ക്

Posted on: December 4, 2023

കൊച്ചി : ഭിന്നശേഷിക്കാരായ വ്യക്തികളുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റ ദേശീയ അവാര്‍ഡ് ആമസോണ്‍ ഇന്ത്യക്ക്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള വകുപ്പും സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയവും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉള്‍പ്പെടുത്തലിനും അനുയോജ്യമായ പരിസ്ഥിതിയും സൃഷ്ടിക്കുന്നതിലുള്ള കമ്പനിയുടെ സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.

ഭിന്നശേഷിക്കാരുടെ രാജ്യാന്തര ദിനമായ ഡിസംബര്‍ മൂന്ന് ഞായറാഴ്ച വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അവാര്‍ഡ് സമ്മാനിച്ചത്. എല്ലാവര്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ അവസരമുള്ള വൈവിധ്യവും തുല്യതയുമുള്ള ജോലിസ്ഥലത്തെ പരിപോഷിപ്പിക്കുന്നതിലുള്ള ആമസോണ്‍ ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരം.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയതിലൂടെ തങ്ങള്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ആമസോണ്‍ ഇന്ത്യ ലാസ്റ്റ് മൈല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഡോ. കരുണ ശങ്കര്‍ പാണ്ടേ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളാനും ുഎല്ലാവര്‍ക്കും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ദേശീയ അംഗീകാരം തൊഴിലിടത്തിലും സാമൂഹ്യവുമായ ഉള്‍ക്കൊള്ളലിനുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും ഭിന്നശേഷിക്കാര്‍ക്ക് തുല്ല്യ അവസരങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും പാണ്ടെ കൂച്ചിച്ചേര്‍ത്തു.

 

TAGS: Amazon |