നിരത്തുകൾ സുരക്ഷിതമാക്കാൻ യെസ് കമ്യൂണിറ്റി

Posted on: March 18, 2015

Yes-Bank-board-bigകൊച്ചി : യെസ് ബാങ്കിന്റെ സാമൂഹിക സമ്പർക്ക പ്രസ്ഥാനമായ യെസ് കമ്യൂണിറ്റിയുമായി സഹകരിക്കുന്ന 75000 പേർ സുരക്ഷിത റോഡ് സംസ്‌കാരം യാഥാർത്ഥ്യമാക്കാനുള്ള ദേശീയ യജ്ഞത്തിൽ പങ്കു ചേർന്നു.

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജനുവരിയിൽ യെസ് കമ്യൂണിറ്റി തുടക്കമിട്ട വൻ പ്രചാരണ പരിപാടിയുടെ ഭാഗമായി 75,000 പേരാണ് റോഡപകടങ്ങൾ പരമാവധി കുറയ്ക്കാനുള്ള പ്രതിജ്ഞയെടുത്തത്. നിരത്തുകൾ സുരക്ഷിതമാക്കാനുള്ള വിവിധ കർമ്മ പരിപാടികളുമായി ഇവർ സജീവമായി സഹകരിക്കും.