വേദിക ഹിമാലയന്‍ സ്പാര്‍ക്ലിംഗ് വാട്ടറുമായി ബിസ്ലേരി

Posted on: October 7, 2023

കൊച്ചി : പ്രകൃതിദത്തമായ ഹിമാലയന്‍ സ്പാര്‍ക്ലിംഗ് വാട്ടറുമായി മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി. ബിസ്ലേരിയുടെ പുതിയ ഉല്പ്പന്നമായ വേദിക ഹിമാലയന്‍ സ്പാര്‍ക്ലിംഗ് വാട്ടറാണ് ധാതുസമ്പുഷ്ടവും നവോന്മേഷകരവുമായ രുചിഭേദം അവതരിപ്പിച്ചിട്ടുള്ളത്. 175 രൂപക്കാണ് വേദിക വിപണിയിലേക്കെത്തുന്നത്.

പ്രകൃതിദത്തമായി തന്നെ സോഡക്ക് സമാനമായി കുമിളകളും രുചിയും ഉള്ള കുടിവെള്ളമാണ് സ്പാര്‍ക്ലിംഗ് വാട്ടര്‍. മഞ്ഞു മൂടിയ ഹിമാലയന്‍ മലനിരകളിലെ അരുവികളില്‍ നിന്നുള്ള കാര്‍ബണേറ്റഡ് മിനറല്‍ വാട്ടര്‍ പൂര്‍ണമായും ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ബിസ്ലേരി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. പ്രീമിയം നിലവാരത്തിലുള്ള ചില്ലുകുപ്പികളാണ് വേദികക്ക് വേണ്ടി രൂപകല്പ്പന ചെയ്തത്. 300 മില്ലി ലിറ്റര്‍ കുപ്പിക്ക് 175 രൂപയാണ് വില. പ്രധാനപ്പെട്ട ഹോട്ടല്‍, റെസ്റ്റോറന്റ, കഫേകള്‍ എന്നിവിടങ്ങളിലും പൊതു വിപണിയിലും ഓണ്‍ലൈനായും ബിസ്ലേരി @ഡോര്‍സ്റ്റെപ് ആപ്ലിക്കേഷന്‍ വഴിയും വാങ്ങാന്‍ കഴിയും.

വേദിക ഹിമാലയന്‍ സ്പാര്‍ക്ലിംഗ് വാട്ടറിലൂടെ കുടിവെള്ള വിപണിയിലേക്ക് നൂതനവും സങ്കീര്‍ണവും ഉന്മേഷദായകവുമായ രുചിഭേദമാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയര്‍പേഴ്സണ്‍ ജയന്തി ഖാന്‍ ചൗഹാന്‍ പറഞ്ഞു. ഈ ഫെസ്റ്റിവല്‍ സീസണ്‍ മുതല്‍ ഉപഭോക്താക്കളുടെ കൈയില്‍ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.