ഫെഡറൽ ബാങ്ക് സൊളൈസിന് ഹോംകെയർ വാഹനം സംഭാവന ചെയ്തു

Posted on: February 27, 2015

Federal-Bank-Sheeba-Amir-bi

കൊച്ചി : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് തൃശൂർ എംഒ റോഡ് ബ്രാഞ്ച് ചാരിറ്റബിൾ ഓർഗനൈസേഷനായ സൊളൈസിന് ഹോം കെയർ വാഹനം സംഭാവന ചെയ്തു. ദീർഘകാലമായ രോഗങ്ങളാൽ വലയുന്ന കുട്ടികൾക്ക് പിന്തുണയേകാനാണ് സൊളൈസ് പ്രവർത്തിക്കുന്നത്.

തൃശൂരിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡിജിഎമ്മും എറണാകുളം സോണൽ ഹെഡുമായി എൻ. വി. സണ്ണ സൊളൈസ് സെക്രട്ടറി ഷീബ അമീറിന് വാഹനത്തിന്റെ താക്കോൽ കൈമാറി. സാഹിത്യകാരൻ ആനന്ദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് അനിൽ, ഫെഡറൽ ബാങ്ക് എജിഎമ്മും തൃശൂർ റീജണൽ ഹെഡുമായ കെ. കെ. ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.