അമേരിക്കന്‍ മോട്ടോ ഗ്രാന്‍പ്രീ: മാര്‍ക്ക് മാര്‍ക്വേസിന് വിജയം

Posted on: October 6, 2021

കൊച്ചി : 2021 റെഡ്ബുള്‍ അമേരിക്കന്‍ ഗ്രാന്‍പ്രീയില്‍ റെപ്‌സോള്‍ ഹോണ്ട ടീമിന്റെ മാര്‍ക്ക് മാര്‍ക്വേസിന് ഒന്നാം സ്ഥാനം. 2021 സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയ താരം, റെപ്‌സോള്‍ ഹോണ്ട ടീമിന്റെ 450ാമത് പ്രീമിയര്‍ ക്ലാസ് പോഡിയവും സ്വന്തമാക്കി. 2021 മോട്ടോ ഗ്രാന്‍പ്രീയിലെ 20 ലാപ്പുകള്‍ അടങ്ങിയ 15ാം റൗണ്ടില്‍ അവിശ്വസനീയ കുതിപ്പാണ് എട്ടുതവണ ലോകചാമ്പ്യനായ സ്പാനിഷ് താരം ഓസ്റ്റിനിലെ സര്‍ക്യൂട്ടില്‍ നടത്തിയത്. 1995 മുതല്‍ പ്രീമിയര്‍ ക്ലാസില്‍ റെപ്‌സോള്‍ ഹോണ്ട ടീമിന്റെ 450ാമത്തെ പോഡിയം ഫിനിഷാണിത്.

98 പോഡിയം ഫിനിഷുകള്‍ സ്വന്തമാക്കിയ മാര്‍ക്ക് മാര്‍ക്വേസ് റെപ്‌സോള്‍ ഹോണ്ട ടീമിനായി ഏറ്റവും കൂടുതല്‍ ആദ്യമുന്ന് സ്ഥാനങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി. 112 ഫിനിഷിങുമായി ഡാനി ഡാനി പെഡ്രോസയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

ഓസ്റ്റിന്‍ ഗ്രാന്‍പ്രീ വിജയത്തോടെ 58 പ്രീമിയര്‍ വിജയങ്ങള്‍ നേടിയ മാര്‍ക്വേസ് 117 പോയിന്റുമായി 2021 മോട്ടോ ജിപി സ്റ്റാന്‍ഡിംഗില്‍ ഏഴാം സ്ഥാനത്തെത്തി. 15ാം റൗണ്ടില്‍ റെപ്‌സോള്‍ ഹോണ്ടയുടെ മറ്റൊരു സ്പാനിഷ് താരം പോള്‍ എസ്പാര്‍ഗാരോ പത്താം സ്ഥാനത്തെത്തി. 2021 മോട്ടോജിപി ലോക ചാമ്പ്യന്‍ഷിപ്പിന്റെ 16ാം റൗണ്ട് ഒക്ടോബര്‍ 22ന് മിസാനോ വേള്‍ഡ് സര്‍ക്യൂട്ടില്‍ നടക്കും.