ലോക്ഡൗണ്‍ കാലത്ത് പരോപകാര പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായെന്ന് ഗോദ്‌റെജ് സര്‍വേ

Posted on: July 6, 2021

 

കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്ത് 45 വയസിനു മുകളിലുള്ളവരില്‍ 59 ശതമാനം പേരും മറ്റുള്ളവര്‍ക്കു സഹായമെത്തിക്കുന്നതില്‍ സജീവമായി രംഗത്തെത്തിയതായി ഗോദ്‌റെജ് ഗ്രൂപ് നടത്തിയ തങ്ങള്‍ നടത്തിയ ചെറിയ കാര്യങ്ങള്‍’ എന്ന വിഷയത്തിലുള്ള സര്‍വേ ചൂണ്ടിക്കാട്ടുന്നു. 18-24 പ്രായപരിധിയിലുള്ളവരില്‍ 53 ശതമാനം പേരും ഇത്തരത്തില്‍ മുന്നോട്ടു വന്നു. സാനിറ്റൈസറുകള്‍, ഭക്ഷണ പൊതികള്‍, പഴയ തുണി, പുതപ്പ്, വൈദ്യ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനാണ് ഇവര്‍ മുന്നോട്ടു വന്നത്.

25-34 പ്രായ പരിധിയിലുളളവരിലാണ് ഏറ്റവും ഉയര്‍ന്ന തോതില്‍ (54.83 ശതമാനം) പരിസ്ഥിതി അവബോധം പ്രകടമായിട്ടുള്ളത്. വീട്ടില്‍ ചെടികള്‍ വളര്‍ത്തുന്നതിനും ഊര്‍ജ ഉപഭോഗം സംബന്ധിച്ച് ജാഗ്രത പുലര്‍ത്തുന്നതിലും ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴുള്ള പരിസ്ഥിത ആഘാതം പരിഗണിക്കുന്നതിനുമെല്ലാം അവര്‍ മുന്നിലാണ്. ഈ പ്രായത്തിലുള്ള 59 ശതമാനം പേരും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താനുള്ള നീക്കങ്ങളിലും സജീവമാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 36 ശതമാനം പേരാണ് തങ്ങളുടെ ദുശീലങ്ങള്‍ ഉപേക്ഷിച്ചതായി സൂചിപ്പിച്ചത്. ലോക്ഡൗണ്‍ കാലത്ത് എല്ലാ പ്രായപരിധിയിലുള്ളവരും പുറത്തു നിന്നുള്ള ഭക്ഷണത്തിന്റെ സ്ഥാനത്ത് ആരോഗ്യകരമായ വീട്ടിലെ ഭക്ഷണത്തിലേക്കു മാറിയതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

വെല്ലുവിളികളുടെ കാലത്ത് വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലുള്ളവരുടെ കാഴ്ചപ്പാടുകളെ കുറിച്ചു സര്‍വേ വെളിച്ചം വീശുന്നതായി ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്‌റെജ് കോര്‍പറേറ്റ് ബ്രാന്‍ഡ് ആന്റ് കമ്യൂണിക്കേഷന്‍സ് ഗ്രൂപ് മേധാവിയും വൈസ് പ്രസിഡന്റുമായ സുജിത്ത് പട്ടേല്‍ പറഞ്ഞു. വിവിധ പ്രായപരിധിയിലുള്ളവര്‍ തങ്ങളുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മാനസികവും ശാരീരികവുമായ ഗുണം നേടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചതായി 27.35 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 23.19 ശതമാനം പേര്‍ വായിക്കുന്നതിനും പാട്ടു കേള്‍ക്കുന്നതിനുമാണ് താല്‍പര്യം പ്രകടിപ്പിച്ചത്. മികച്ച ഒരു മാര്‍ഗമെന്ന നിലയില്‍ അഞ്ചില്‍ ഒന്നു പേര്‍ വീതം പാചകം ആരംഭിക്കുകയും ചെയ്തു.

TAGS: Godrej |