ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒഎസുമായി തോഷിബ എൽഇഡി ടിവി

Posted on: January 19, 2015

Toshiba-L5400-LED-TV-Series

കൊച്ചി : ആൻഡ്രോയ്ഡ്് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടു കൂടിയ പുതിയ സ്മാർട്ട് എൽഇഡി ടിവികൾ തോഷിബ വിപണിയിൽ അവതരിപ്പിച്ചു. എളുപ്പത്തിൽ കണക്ട് ചെയ്യുന്നതിനായി ബിൽറ്റ് ഇൻ വൈ-ഫൈ, ഇഷ്ടപ്പെടുന്ന ഏത് വെബ്‌സൈറ്റും ലഭ്യമാക്കുന്നതിനായി വെബ് ബ്രൗസർ, ആൻഡ്രോയ്ഡ് വിപണിയിലെ എല്ലാ ആപ്പുകളും ലഭ്യമാക്കുന്ന 4.4 കിറ്റ്കാറ്റ് ഒഎസ് എന്നിവയാണ് എൽ9450, എൽ5400 എന്നീ രണ്ട് സീരിസുകളിലായെത്തുന്ന പുതിയ ടിവിയുടെ പ്രത്യേകതകൾ.

ഏതു ഗെയിം കൺട്രോളറുമായും കണക്ട് ചെയ്യാൻ കഴിയുന്നതുകൊണ്ട് തോഷിബ എൽഇഡി ടിവിയെ ഒരു ഗെയിമിംഗ് കൺസോളായി മാറ്റാം. പ്ലഗ് ആൻഡ് പ്ലേ വയർലസ് കീപാഡ്, മൗസ് എന്നിവ ടൈപ്പ് ചെയ്യുന്നതിനും ബ്രൗസ് ചെയ്യുന്നതിനും സഹായകമാകും. ഗൂഗിൾ പ്ലേയിൽനിന്നും ഹോളിവുഡ്, ബോളിവുഡ് സിനിമകൾ അക്‌സസ് ചെയ്യാനും ബ്ലൂറേയുടെ സഹായമില്ലാതെതന്നെ ഫുൾ എച്ച്ഡിയിലും അൾട്രാ എച്ച്ഡിയിലും കാണാനും സാധിക്കും.

മിറാകാസ്റ്റ് സ്‌ക്രീൻ മിററിംഗ് ഉപയോഗിച്ച് കേബിളുകളോ നെറ്റ്‌വർക്ക് കണക്ഷനോ ഇല്ലാതെ വിവിധ മൾട്ടിമീഡിയ ഡിവൈസുകൾ ടിവിയുമായി കണക്ട് ചെയ്യാൻ സാധിക്കും. സ്മാർട്ട്‌ഫോണിലോ ടാബ്‌ലറ്റിലോ ഉള്ള ചിത്രങ്ങൾ, വീഡിയോകൾ, ഗെയിമുകൾ എന്നിവ തോഷിബ എൽഇഡി ടിവിയിലെ വലിയ സ്‌ക്രീനിൽ കാണാൻ സാധിക്കും.

തോഷിബ എൽ9450 സീരീസിൽ 4കെ അൾട്രാ എച്ച്ഡി സ്‌ക്രീനാണ് ലഭ്യമാക്കിയിരിക്കുന്നത്. സ്വാഭാവികനിറങ്ങളും രൂപങ്ങളും മികച്ച രീതിയിൽ തെളിച്ചത്തോടെ കാണാൻ സാധിക്കുന്നു. തോഷിബയുടെ ഹൈ-ബ്രൈറ്റ്‌നസ് പാനൽ, വൈഡ് കളർ ഗാമട്ട് പാനൽ, അൾട്രാ എച്ച്ഡി 4കെ സാങ്കേതികവിദ്യ, സിവോ 4കെ ഇമേജ് പ്രോസസിംഗ് എൻജിൻ എന്നിവ ഉപയോഗിച്ചാണ് മികച്ച ചിത്രങ്ങൾ ലഭ്യമാക്കുന്നത്. ഫുൾ എച്ച്ഡിയിൽ എന്നപോലെ അധിക ചിത്രമേന്മ നല്കാൻ സിവോ 4  കെ എൻജിൻ വീഡിയോ ഫോർമാറ്റിനു കഴിയും. 4 കെ റെസല്യൂഷൻ പ്ലസ് സാങ്കേതികവിദ്യയിലൂടെ സിനിമകൾ, ഗെയിംസ്, ചിത്രങ്ങൾ എന്നിവ അത്യധികം വിശദാംശങ്ങളോടെ നേരിട്ടെന്ന പോലെ കാണാം. 4 കെ റെസല്യൂഷൻ പ്ലസ് സാങ്കേതികവിദ്യയിലൂടെ ഫുൾ എച്ച്ഡിയിൽനിന്ന് ദൃശ്യങ്ങൾ അൾട്രാ എച്ച്ഡി ക്വാളിറ്റിയിലേക്ക് മാറ്റാനാവും

ആക്ടീവ് മോഷൻ & റെസല്യൂഷൻ പ്ലസ് 3100, ഹൈ ഡൈനാമിക് റേഞ്ച് റിസ്റ്ററേഷൻ സാങ്കേതികവിദ്യ, ഇന്റലിജന്റ് സീൻ ഓപ്റ്റിമൈസർ, ഇന്റലിജന്റ് ഓട്ടോ വ്യൂ, ഓഡിയോ സോഴ്‌സ് ഫിൽറ്ററിംഗ്, പവർ ബാസ് ബൂസ്റ്റർ, ഓഡിയോ ഡിസ്‌റ്റോർഷൻ കൺട്രോൾ എന്നിവ ഈ സീരിസിന്റെ പ്രത്യേകതയാണ്. 50, 65, 84 ഇഞ്ച് സ്‌ക്രീൻ സൈസുകളിൽ ലഭ്യമാകുന്ന തോഷിബ എൽ9450 സീരീസിന്റെ വില യഥാക്രമം 1,99,000, 3,69,000, 10,49,000 രൂപ എന്നിങ്ങനെയാണ്.

എച്ച്ഡി, ഫുൾ എച്ച്ഡി സ്‌ക്രീനുകൾ നൽകുന്ന മികച്ച ചിത്രമേന്മയാണ് എൽ5400 സീരിസിന്റെ പ്രത്യേകത. ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും എടുത്തുകാണിക്കാൻ കഴിയുന്നത്ര ശബ്ദ-വീഡിയോ സംവിധാനമാണിവയ്ക്ക്. പവർഫുൾ ഗ്രാഫിക്‌സ് ശേഷിയുള്ളതിനാൽ റേയ്‌സിംഗ് ഗെയിംസ്, ആക്ഷൻ ഗെയിംസ് എന്നിവയ്ക്ക് ഒന്നാന്തരമാണ്.

ഡ്യൂവൽ കോർ ജിപിയു സഹിതമുള്ള സിവോ എൻജിൻ പ്രീമിയം മികച്ച ശബ്ദവും വീഡിയോയും ലഭ്യമാക്കുന്നു. 10-ബിറ്റ് പ്രോസസിംഗിലൂടെ നേരിട്ടെന്നപോലെ ചിത്രങ്ങൾ കാണാൻ സാധിക്കുന്നു. ആക്ടീവ് മോഷൻ & റെസല്യൂഷൻ പ്ലസ് മോഷൻ ബ്ലർ കുറയ്ക്കാൻ സഹായിക്കും. ഇന്റലിജന്റ് സീൻ ഓപ്റ്റിമൈസർ, കോൺട്രാസ്റ്റ് ബൂസ്റ്റർ, പവർ ബാസ് ബൂസ്റ്റർ, പവർ സൗണ്ട് ഇക്യു, ഓഡിയോ ഡിസ്‌റ്റോർഷൻ കൺട്രോൾ എന്നിവ ഈ സീരിസിന്റെ പ്രത്യേകതകളാണ്.

എൽ5400 സീരിസ് 32, 40, 47, 56 ഇഞ്ച് സ്‌ക്രീൻ വലിപ്പത്തിലാണ് വിപണിയിലെത്തുന്നത്. യഥാക്രമം 38,990, 58,990, 85,990, 1,29,990 രൂപ എന്നിങ്ങനെയാണ് വില. ഉപയോക്താക്കൾക്ക് ഒട്ടേറെ സാധ്യതകൾ തുറന്നിടുന്നതാണ് ആൻഡ്രോയ്ഡ് സഹിതമെത്തുന്ന പുതിയ തോഷിബ എൽഇഡി ടിവിയെന്ന് തോഷിബ ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് വാർക്കെ പറഞ്ഞു.