വിവിധ അനലിസ്റ്റുകളില്‍ നിന്ന് മികച്ച റേറ്റിംഗുകള്‍ നേടി നസാറ

Posted on: March 18, 2021

കൊച്ചി: ഗെയിമിംഗ്, ഇ-സ്പോര്‍ട്സ് സ്ഥാപനമായ നസാറ ടെക്നോളജീസിന്റെ പബ്ളിക് ഇഷ്യുവിന് തുടക്കമായി. ഇഷ്യു പ്രൈസ് ബ്രാന്‍ഡ് 1100-1101 രൂപയാണ്. ഇഷ്യു മാര്‍ച്ച് 19-ന് അവസാനിക്കും.

ഇന്ത്യയ്ക്കു പുറമേ വടക്കേ അമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും സാന്നിധ്യമുള്ള നസാറ ടെക്നോളജി, ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്, മൊബൈല്‍ ഗെയിമുകളിലെ കാരംസ്, ഇ-സ്പോര്‍ട്സ് മീഡിയ, ഇ-സ്‌പോര്‍ട്‌സ്, ഇ-സ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്വിന്‍, സ്‌പോര്‍ട്‌സ്‌കീഡ തുടങ്ങിയ ഗെയിമുകള്‍ നല്‍കുന്നു.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ ആദിത്യ ബിര്‍ള മണി, ജിഇപിഎല്‍ ക്യാപ്പിറ്റല്‍, ബിപി ഇക്വിറ്റീസ്, ഏഞ്ചല്‍ ബ്രോക്കിംഗ്, റെലിഗര്‍ ബ്രോക്കിംഗ് തുടങ്ങിയവ ഈ ഓഹരിയുടെ ഇഷ്യുവിന് അപേക്ഷിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടത്തില്‍ കമ്പനിക്കുള്ള നേതൃസ്ഥാനമാണ് ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നതെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നു. ഗെയിമിംഗ് വ്യവസായം വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ച നേടുമെന്നാണ് വലിയരുത്തപ്പെടുന്നത്.

പ്രശസ്ത നിക്ഷേപകന്‍ രാകേഷ് ജൂന്‍ജൂന്‍വാല കമ്പനിയിലെ 11.51 ശതമാനം ഓഹരി പങ്കാളിത്തം നിലനിര്‍ത്തിയിട്ടുണ്ട്.

 

TAGS: Nazara |