ഇന്ത്യയിലെ 50 ദശലക്ഷം മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകളെ ഡിജിറ്റലായി മാറ്റുവാന്‍ ജിയോ ബിസിനസ്

Posted on: March 11, 2021

കൊച്ചി:  മൂന്ന് പ്രധാന സ്തംഭങ്ങളില്‍ സ്ഥാപിതമായ മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കായി ജിയോ ബിസിനസ് ഒരു സംയോജിത ഓഫര്‍ അവതരിപ്പിച്ചു : വോയ്സ്, ഡാറ്റ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എന്റര്‍പ്രൈസ് ഗ്രേഡ് ഫൈബര്‍ കണക്റ്റിവിറ്റിസംരംഭങ്ങളെ അവരുടെ ബിസിനസ്സ് കൈകാര്യം ചെയ്യുവാനും വളര്‍ത്തുവാനും സഹായിക്കുന്ന ഡിജിറ്റല്‍ സൊല്യൂഷന്‍സ്.

ഡിജിറ്റല്‍ സൊല്യൂഷന്‍സ് പ്രാപ്തമാക്കുന്ന ഉപകരണങ്ങന്തള്‍ മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. നിലവില്‍, ഒരു സംയോജിത ഡിജിറ്റല്‍ സേവന വാഗ്ദാനത്തിന്റെ അഭാവത്തിലും വിപുലമായ എന്റര്‍പ്രൈസ് ഓഫറുകള്‍ സ്വീകരിക്കുന്നതിനുള്ള അറിവിലും, അവരുടെ ബിസിനസുകള്‍ കാര്യക്ഷമമായി നടത്തുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല.

ചെറുകിട ബിസിനസ്സുകള്‍ക്ക് സംയോജിത എന്റര്‍പ്രൈസ്-ഗ്രേഡ് വോയ്സ്, ഡാറ്റ സേവനങ്ങള്‍, ഡിജിറ്റല്‍ സൊല്യൂഷനുകള്‍, ഉപകരണങ്ങള്‍ എന്നിവ നല്‍കിക്കൊണ്ട് ജിയോ ബിസിനസ്സ് ഈ കുറവ് നികത്തും. ഉപയോഗിക്കാന്‍ എളുപ്പമുള്ള ഈ പരിഹാരങ്ങള്‍ ബിസിനസ്സ് കാര്യക്ഷമമായി നടത്തുവാനും വലിയ സംരംഭങ്ങളുമായി മത്സരിക്കുവാനും സഹായിക്കും.

നിലവില്‍, ഒരു മൈക്രോ, ചെറുകിട ബിസിനസ്സ് കണക്റ്റിവിറ്റി, ഉല്‍പാദനക്ഷമത, ഓട്ടോമേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കായി പ്രതിമാസം 15,000 മുതല്‍ 20,000 രൂപ വരെ ചെലവഴിക്കുന്നു. ഇന്ന്, ഞങ്ങളുടെ കണക്റ്റിവിറ്റിയോടൊപ്പം 1/10-ല്‍ താഴെ വിലയ്ക്ക്; പ്രതിമാസം ആയിരം രൂപയില്‍ താഴെ ആരംഭിച്ച് ഈ സൊല്യൂഷന്‍സ് നല്‍കി ചെറുകിട ബിസിനസ്സുകളെ ശാക്തീകരിക്കുന്നതിനുള്ള ആദ്യപടി ഞങ്ങള്‍ എടുക്കുകയാണ്.

ജിയോ ബിസിനസിലൂടെ, ദശലക്ഷക്കണക്കിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും, ഒരു പുതിയ ആത്മ-നിര്‍ഭാര്‍ ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുന്നതിലേക്ക് നീങ്ങുമെന്നും എനിക്ക് ഉറപ്പുണ്ട് എന്ന് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി അഭിപ്രായപ്പെട്ടു.

TAGS: Jio Business |