വാസ്തുകലാ മഹതി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

Posted on: March 11, 2021

കൊച്ചി : അന്താരാഷ്ട്ര വനിത ദിനചാരണത്തോടനുബന്ധിച്ച് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നോവേഷന്‍സിന്റെ ഈ വര്‍ഷത്തെ വാസ്തുകലാ മഹതി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

ആന്ധ്രപ്രദേശില്‍ നിന്നുളള ആര്‍ക്കിടെക്ട് എ. സുബ്ബലക്ഷ്മി, ബംഗലൂരു സ്വദേശിനി ആര്‍ക്കിടെക്ട് നീലം മഞ്ചുനാഥ്, തമിഴ്ട്ടില്‍ നിന്നുള്ള ആര്‍ക്കിടെക്ട് ഷെയ്ല ശ്രീപ്രകാശ്, തെലങ്കാനയില്‍ നിന്നുളള ആര്‍ക്കിടെക്ട് രേണു ഹസന്‍, മഹാരാഷ്ട്ര സ്വദേശിനി ആര്‍ക്കിടെക്ട് ജയശ്രീ ഡി ദേശ്പാണ്ഡെ, കേരളത്തില്‍ നിന്നുള്ള ആര്‍ക്കിടെക്ട് ജാബിന്‍ സഖറിയ എന്നിവരെയാണ് വാസ്തുകലാ മഹതി പുരസ്‌കാരം നല്‍കി ആദരിച്ചത്.

ചടങ്ങില്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ട് വൈസ് പ്രസിഡന്റ് ആര്‍ക്കിടെക്ട് സ്വപ്ന കുമാര്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തക ക്രിസ്റ്റെല്ല ഹാര്‍ട്ട്സിംഗ്, ആര്‍ക്കിടെക്ട് ലാലിച്ചന്‍ സഖറിയ, ആര്‍ക്കിടെക്ട് എല്‍ ഗോപകുമാര്‍, ആര്‍ക്കിടെക്ട് വിജിത്ത് ജഗദീശ്, പ്രൊഫ. ആര്‍ക്കിടെക്ട് ബി.ആര്‍.അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.