സ്പോര്‍ട്സ് എക്സ്ചേഞ്ച് ഫാന്റസി ക്രിക്കറ്റ് ആപ് പുറത്തിറക്കി

Posted on: November 10, 2020

കൊച്ചി: ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്ഫോമായ സ്പോര്‍ട്സ് എക്സ്ചേഞ്ച് ക്രിക്കറ്റ് ആരാധകര്‍ക്കായി ഫാന്റസി ക്രിക്കറ്റ് ആപ്പ് പുറത്തിറക്കി. മറ്റ് ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പുകളെ അപേക്ഷിച്ച് ഉപയോക്താക്കള്‍ക്ക് സൗജന്യമായി കളിക്കാനും ക്യാഷ് പ്രൈസ് നേടാനും സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ചിലൂടെ സാധിക്കും. ക്രിക്കറ്റ് ആരാധകര്‍ക്കായി സ്പോര്‍ട്സ് എക്സ്ചേഞ്ച് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പാണ് പുറത്തിറക്കിയത്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ വിവിധ സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമുകളില്‍ സ്‌പോര്‍ട്‌സ് എക്‌സ്‌ചേഞ്ച് സേവനം ആരംഭിക്കും.

സ്‌കില്‍ ലെവല്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് തുടക്കക്കാര്‍, ഇന്റര്‍മീഡിയറ്റ്, വിദഗ്ദ്ധന്‍ എന്നീ വിവിധ ഓപ്ഷനുകളില്‍ കളിക്കാനാകും. ഉപയോക്താക്കള്‍ക്ക് അവരുടെ കഴിവും തന്ത്രവും ഉപയോഗിച്ച് ഗെയിമിലൂടെ യഥാര്‍ത്ഥ പണം നേടാനുള്ള അവസരമാണ് ആപ്പിലൂടെ ലഭിക്കുന്നത്. ടീം കോണ്ടസ്റ്റ് ഫീച്ചറും ആപ്പിലൂണ്ട്. ഇതിലൂടെ അപ്ലിക്കേഷനില്‍ ഒരു ടീമിനെ സൃഷ്ടിക്കാനും ഫാന്റസി ക്രിക്കറ്റ് പോയിന്റുകള്‍ ഉപയോഗിച്ച് അതിന്റെ മൂല്യം നിരീക്ഷിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.

ടീം പോര്‍ട്‌ഫോളിയോ, പ്ലെയര്‍ എക്‌സ്‌ചേഞ്ച് എന്നീ ഫീച്ചറുകളും ആപ്പിലുണ്ട്. ടീം പോര്‍ട്ട്‌ഫോളിയോയിലൂടെ ഉപയോക്താക്കള്‍ക്ക് 11 കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് പുറമെ അവരുടെ സ്റ്റാര്‍ പ്ലെയറിന്റെ മൂന്ന് യൂണിറ്റുകള്‍ കൂടി തിരഞ്ഞെടുക്കാനാകും. ടീം പോര്‍ട്ട്ഫോളിയോയിലുള്ള ഈ യൂണിറ്റുകള്‍ക്കും കളിക്കാര്‍ക്കും പ്രത്യേക പോയിന്റുകള്‍ ലഭിക്കും. പ്ലാറ്റ്ഫോമിലെ മറ്റ് ഗെയിമര്‍മാരുമായി പ്ലേയര്‍ യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതാണ് പ്ലെയര്‍ എക്സ്ചേഞ്ച് സവിശേഷത.

 

TAGS: Sports Change |