എയര്‍ടെല്‍ ഐക്യുവുമായി 100 കോടി ഡോളറിന്റെ ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണിയിലേക്ക്

Posted on: October 28, 2020

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ‘എയര്‍ടെല്‍ ഐക്യൂ’ അവതരിപ്പിച്ചു കൊണ്ട് വളരെ വേഗത്തില്‍ വളരുന്ന ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണിയിലേക്ക് പ്രവേശിച്ചു.

ക്ലൗഡ് അധിഷ്ഠിത ഓംനി-ചാനല്‍ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തെന്ന് കരുതുക. ഓര്‍ഡറിന്റെ നില അറിയാന്‍ ഉപഭോക്താവ് ഏജന്റിനെ വിളിച്ചുകൊണ്ടിരിക്കണം. എന്നാല്‍ എയര്‍ടെല്‍ ഐക്യു സുരക്ഷിതമായി തടസമില്ലാതെ ഈ ആശയ വിനിമയം നടത്തികൊണ്ടിരിക്കും. വിനിമയം എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍/ടെലിഫോണ്‍ നമ്പര്‍ മറഞ്ഞിരിക്കും.

ഇന്ത്യന്‍ സംരംഭക രംഗത്ത് തീര്‍ച്ചയായും മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള എയര്‍ടെല്‍ ഐക്യു വ്യത്യസ്ത ചാനലുകള്‍ വഴിയുള്ള ബഹുമുഖ വിനിമയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം ഇല്ലാതാക്കുന്നു. വെറും ഒരു കോഡിലൂടെ സംരംഭകര്‍ക്ക് വോയ്സ്, എസ്എംഎസ്, ഐവിആര്‍ സേവനങ്ങള്‍ ലഭ്യമാകും. ഡെസ്‌ക്ക്ടോപ്പിലും മൊബൈലിലും സേവനങ്ങള്‍ സാധ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.അശൃലേഹ.ശി/ശൂ സന്ദര്‍ശിക്കുക. എയര്‍ടെലിന്റെ തന്നെ എഞ്ചിനീയറിംഗ് ടീമാണ് എയര്‍ടെല്‍ ഐക്യു വികസിപ്പിച്ചത്. ലോകോത്തര പരിഹാരങ്ങളിലേക്കുള്ള കമ്പനിയുടെ ഡിജിറ്റല്‍ വളര്‍ച്ചയാണ് ഇതിലൂടെ തെളിയുന്നത്. തദ്ദേശിയമായി സംയോജിപ്പിച്ച ടെലികോം അടിസ്ഥാന സൗകര്യമായ എയര്‍ടെല്‍ ഐക്യു കരുത്തുറ്റതും സുരക്ഷിതവും ചെലവു കുറഞ്ഞതുമാണ്.

ഇന്ത്യയിലെ പ്രമുഖ കമ്പനികളായ സ്വിഗ്ഗി, ജസ്റ്റ് ഡയല്‍, അര്‍ബന്‍ കമ്പനി, ഹാവെല്‍സ്, ഡോ.ലാല്‍ പാത്ത് ലാബ്സ്, റാപിഡോ തുടങ്ങിയവര്‍ ബീറ്റാ ഘട്ടത്തില്‍ തന്നെ എയര്‍ടെല്‍ ഐക്യുവുമായി കരാറിലായിട്ടുണ്ട്.
ഉപഭോക്താക്കളുമായി, ഡെലിവറി പാര്‍ട്ട്നര്‍മാരുമായി, റെസ്റ്റോറന്റ് സഹകാരികളുമായി തടസമില്ലാത്ത സുരക്ഷിത വിനിമയമാണ് തങ്ങളുടെ സേവനത്തിന് ആവശ്യമെന്നും എയര്‍ടെല്‍ ഐക്യുവിലൂടെ അത് സാധ്യമായെന്നും സ്വകാര്യവും സുരക്ഷിതവുമായി വിതരണം ലളിതമായി തടസമില്ലാതെ നടക്കുന്നുണ്ടെന്നും സ്വിഗ്ഗി സിഒഒ വിവേക് സുന്ദര്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും മാറ്റങ്ങള്‍ കൊണ്ടു വരുന്ന നിരവധി ഉത്പന്നങ്ങളില്‍ ആദ്യത്തേതാണ് എയര്‍ടെല്‍ ഐക്യുവെന്നും ബിസിനസുകള്‍ ക്ലൗഡ് അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതലായി ഇപ്പോള്‍ ഉറ്റു നോക്കുകയാണെന്നും ഇനി അടുത്ത തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സുരക്ഷിതവും തടസവുമില്ലാതെ അത് സാധ്യമാക്കുന്നതില്‍ എയര്‍ടെല്‍ ഐക്യുവിനും പങ്കുണ്ടെന്ന് ഓര്‍ക്കണമെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണി 100 കോടി ഡോളറിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 20 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ബി2ബി കണക്റ്റീവിറ്റി ഇടത്തില്‍ ഇന്ത്യയിലെ നിര്‍ണായക പങ്കാളിയാണ് എയര്‍ടെല്‍. വന്‍തോതില്‍ വളര്‍ന്നു വരുന്ന ഈ അവസരങ്ങളില്‍ ഈ വിഭാഗത്തില്‍ എയര്‍ടെല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

TAGS: Airtel IQ |