ഹം ന രുകേംഗെ : ശക്തമായി മുന്നേറാനുള്ള ആഹ്വാനവുമായി സൊണാറ്റ

Posted on: October 27, 2020

കൊച്ചി: പ്രമുഖ വാച്ച് ബ്രാന്‍ഡായ സൊണാറ്റ ഹം നാ രുകേംഗെ പ്രചാരണത്തിന് തുടക്കമിട്ടു. പരിചിതമല്ലാത്ത പുതിയ ലോകത്ത് വിവിധ ജീവിതവീഥികളില്‍നിന്നുള്ളവരുടെയും അസാധാരണമായി ജീവിക്കുന്നവരുടെയും വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ളവരുടെയും ധൈര്യത്തെയും മനക്കരുത്തിനെയും ചിത്രീകരിക്കുന്നതാണ് ഈ ചിത്രം.

വീട്ടില്‍ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുന്ന സംഗീതജ്ഞന്‍, സാധാരണനിലയില്‍ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്ന തൊഴില്‍ദാതാവ്, പരസ്പരം ബന്ധപ്പെട്ടിരിക്കാന്‍ പരിശ്രമിക്കുന്ന സുഹൃത്തുക്കള്‍, സ്വന്തം ഇഷ്ടം പിന്തുടരുന്ന വിദ്യാര്‍ത്ഥി എന്നിങ്ങനെ പ്രയാസമേറിയ കാലഘട്ടത്തില്‍ ഓരോരുത്തരുടെ മേഖലയില്‍ ധൈര്യവും പരിപാലനവും അഭിലാഷങ്ങളും തുടര്‍ന്നുകൊണ്ടുപോകാനും മുന്നോട്ടു കുതിക്കാനും നടത്തുന്ന പരിശ്രമങ്ങളാണ് ഹം ന രുകേംഗെയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സൊണാറ്റ ഉപയോക്താക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ ചിത്രത്തില്‍ മുന്നോട്ടുള്ള വെല്ലുവിളികളെ അടയാളപ്പെടുത്തുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസിന്റെ ശക്തിയെ ആഘോഷിക്കുകയുമാണ്. എല്ലാത്തരം പ്രതിസന്ധികള്‍ക്കെതിരേയുമുള്ള മുന്നേറ്റമാണ് ഹം ന രുകേംഗെയുടെ സന്ദേശം. ഉപേക്ഷ വിചാരിക്കാതെ, പ്രതിസന്ധികളെ മറികടക്കാനുള്ള ആവേശം ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നു. നിലവിലുള്ള വെല്ലുവിളികളില്‍നിന്ന് കൂട്ടായി മുന്നേറാമെന്ന പ്രതീക്ഷ നല്കുന്നുണ്ട് ഈ ചിത്രം.

എട്ടു പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ ഈ ചിത്രം രാജ്യമെങ്ങുമുള്ള പ്രേക്ഷകരിലേയ്ക്ക് എത്തും. സ്മാര്‍ട്ട് ആയ, മൂല്യം ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് തുല്യരില്‍ ഒന്നാമതായി സൊണാറ്റയെ സ്വീകരിക്കാന്‍ ഇതുവഴി സാധിക്കും. ഉത്സവസീസണില്‍ വന്‍തോതില്‍ ഡിജിറ്റല്‍ പ്രചാരണം നടത്തിയാണ് ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ഈ ഉത്സവകാലം സവിശേഷമാക്കാന്‍ സൊണാറ്റ ആളുകളെ ഉദ്‌ബോധിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍. അകലങ്ങളിലായിരുന്നാലും പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ടുനില്‍ക്കാനുള്ള സന്ദേശമാണിത്. എന്തുവന്നാല്‍ മുന്നോട്ടു തന്നെ പോകും എന്ന ലളിതമായ സന്ദേശമാണ് ഹം നാ രുകേംഗെ നല്കുന്നത്. ചിത്രം കാണാനുള്ള ലിങ്ക് : https://www.youtube.com/watch?v=1P5NBQ3cImM&feature=youtu.be

രാജ്യം കൈവരിച്ച ചെറുത്തുനില്‍പ്പിന് ആദരം അര്‍പ്പിക്കുന്നതാണ് ഈ പ്രചാരണമെന്ന് സൊണാറ്റ മാര്‍ക്കറ്റിംഗ് മേധാവി സുഭീഷ് സുധാകരന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ സാധാരണനിലയില്‍ ആത്മധൈര്യത്തോടെ മുന്നേറുന്നത് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ബ്രാന്‍ഡിന്റെ വികാരങ്ങള്‍ക്ക് ചേരുന്നതും രാജ്യത്തെ മുന്നോട്ടുനയിക്കുന്ന കാഴ്ചപ്പാടിന് അനുസരിച്ചുള്ളതുമാണ് ഹം ന രുകേംഗെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.