ക്രൗഡ്ഫണ്ടിംഗ് : മിലാപ് 10 വർഷത്തിനുള്ളിൽ സമാഹരിച്ചത് 15 കോടിയിൽ അധികം രൂപ

Posted on: September 26, 2020

തിരുവനന്തപുരം : മിലാപ് പോലുള്ള പ്ലാറ്റ്ഫോമിലൂടെയുള്ള ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് ഇന്ത്യയില്‍ ജനപ്രീതി നേടുന്നു. ചികിത്സാധന സഹായത്തിന് ഉള്‍പ്പെടെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 15 കോടിയലധികം രൂപ. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി 4500 ല്‍ അധികം ധനസമാഹരണ ക്യാമ്പയിനാണ് മിലാപ് സംഘടിപ്പിച്ചത്.

പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നിരവധി പ്രമുഖ ആശുപത്രികളുമായി സഹകരി
ച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് മികച്ച ചികത്സ ഉറപ്പാക്കാന്‍ മിലാപിന് കഴിഞ്ഞു. മെഡിക്കല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് മിലാപിലൂടെ കൂടുതല്‍ ധനസമാഹരണം നടന്നിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വിദ്യാഭ്യാസം, ദുരിതാശ്വാസധനസഹായം എന്നിവയ്ക്കും മിലാപ് വഴി ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രളയബാധിതകര്‍ക്കായി രണ്ടുകോടിയിലധികം രൂപയാണ് മിലാപ് വഴി കണ്ടെത്തിയത്. വളരെ സുതാര്യമാണ് മിലാപിന്റെ ധനനസമാഹരണ ക്യാമ്പയിന്‍ .സഹായധനം നല്‍കുന്ന വ്യക്തികള്‍ക്ക് വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും ധനസമാഹരണത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് അറിയുന്നതിനായി നിരന്തരം അപ്ഡേറ്റുകളും ലഭിക്കും. കൂടാതെ സംഭാവന ചെയ്യുന്നവേളയില്‍ ആകെ ലഭിച്ച തുകയെത്രയെന്നും ദാതാവിന് കാണുവാന്‍ കഴിയും. ഇത്തരത്തില്‍ വഞ്ചനയും കബളിപ്പിക്കലും തടഞ്ഞുകൊണ്ടാണ് മിലാപ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്.

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ കുറഞ്ഞ കാലയളവിന് ഉള്ളില്‍ തന്നെ നിരവധിയാളുകളാണ് മിലാപ് വഴി ധനസമാഹരണം നടത്താന്‍ രംഗത്തെത്തിയത്. പ്രമുഖ ആശുപത്രിയെ കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന ജോസിന്‍ പെരുമന മിലാപ് ധനസമാഹരണത്തിലൂടെ 70ല്‍ അധികം രോഗികള്‍ക്കാണ് സഹായം എത്തിച്ചത്.

എട്ടുവയസുകാരി അബിനയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള തുക സുമനസുകളില്‍ നിന്ന് സമാഹരിച്ചത് മിലാപ് വഴിയാണെന്ന് ജോസിന്‍ പറഞ്ഞു. അബിനയുടെ പിതാവ് കരള്‍ ദാനം ചെയ്യാന്‍ തയാറായിരുന്നുവെങ്കിലും ചികിത്സയ്ക്കാവശ്യമായ തുക ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപ് വഴി തുക സമാപിച്ചത്. 630 സുമനസുകളില്‍ നിന്ന് 11 ലക്ഷം രൂപയാണ് അബിനയുടെ ചികിത്സയ്ക്കായി സമാഹരിച്ചു. കൃത്യസമയത്ത് മികച്ച ചികിത്സ ലഭ്യമായതിനാല്‍ അബിന ഇപ്പോള്‍ സുഖം പ്രാപിച്ചുവെന്നും തുടര്‍ പരിശോധന നടക്കുകയാണെന്നും ജോസിന്‍ പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധ നേരിടുന്നവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മിലാപിലൂടെ ധസമാഹഹരണം നടത്തുകയും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ ആദിവാസികുടുംബങ്ങള്‍ക്കും കേരളത്തിലെ ദിവസക്കൂലിപ്പണിക്കാര്‍ക്കും ധനസഹായം ഉറപ്പുവരുത്തുന്നതിനായി സന്നദ്ധ സംഘടനയായ ആന്‍മേരി ഫൗണ്ടേഷന്‍ 6.5 ലക്ഷം രൂപ സമാഹരിച്ചു. ഇത്തരത്തില്‍ ലഭിച്ച തുക അര്‍ഹതപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയും തുക കൈമറിയതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മിലാപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെക്കുകയും ചെയ്തു. ഇങ്ങനെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭ്യമായിട്ടുണ്ടോയെന്നറിയാന്‍ ദാതാക്കള്‍ക്ക് സാധിക്കുമെന്നതും മിലാപിന്റെ പ്രത്യേകതയാണ്.

ചികിത്സയ്ക്ക് വേണ്ടിയാണ് ഭൂരിഭാഗവും ധനസസമാഹരണം നടത്തുന്നതെങ്കിലും ഓരോ വര്‍ഷവും സ്ത്രീ ശാക്തീകരണം, മൃഗക്ഷേമം തുടങ്ങിയ കാരണങ്ങള്‍ക്കായി മിലാപിലൂടെ ധനസമാഹരണം നടത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ 13 കോടിയധികം തുകയാണ് മെഡിക്കല്‍ അനുബന്ധ ആവശ്യങ്ങള്‍ക്കായി മിലാപിലൂടെ സമാഹരിച്ചത്. അവയവ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് 7000 ക്യാമ്പയിനുകളാണ് മിലാപ് സംഘടിപ്പിച്ചത്.

ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തിയവരില്‍ 90 ശതമാന ത്തിലധികവും എറണാകുളം, തിരുവനന്തപുരം പോലുള്ള നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ മിലാപിലൂടെ കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ധനസമാഹരണം നടക്കുന്നതിനാല്‍ ഈ പ്രവണത മാറിയെന്ന് മിലാപ്പിന്റെ പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥന്‍ പറഞ്ഞു.കമ്പനിയുടെ സുതാര്യതയും കര്‍ശന പരിശോധനയുമാണ് ധനസമാഹരണ വളര്‍ച്ചയെ സഹായിച്ച പ്രധാനഘടകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗജന്യധനസമാഹരണ പ്ലാറ്റ്ഫോമായി മിലാപ് മാറുന്നതോടെ കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് ഈ സേവനം പ്രയോജപ്പെടുത്താന്‍ സഹായകമാകുമെന്നും അനോജ് വിശ്വനാഥന്‍ പറഞ്ഞു.

TAGS: Milaap |