ക്രൂചേഞ്ച് ലൈസസ്റ്റർ വിഴിഞ്ഞത്ത് എത്തി

Posted on: September 11, 2020

വിഴിഞ്ഞം: ശക്തമായ കടല്‍ക്ഷോഭത്തിലും കുലുങ്ങാതെ കുചേഞ്ചിനായി ലൈസസ്റ്റര്‍ വിഴിഞ്ഞത്തെത്തി. കണ്ടയ്‌നറുമായി രാവിലെ എട്ടോടെ വിഴിഞ്ഞത്തിനു ഏഴ് കിലോമീറ്റര്‍ ഉള്‍ക്കടലില്‍ നങ്കുരമിട്ട കൂറ്റന്‍ കപ്പലില്‍ നിന്ന് പത്ത് പേരെ ഇറക്കുകയും പന്ത്രണ്ട് പേരെ കയറ്റുകയും ചെയ്തു.

യുഎഇ യില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രാമധ്യയാണ് മാര്‍ഷല്‍ ഐലന്റ് രജിസ്‌ട്രേഷനുള്ള ലൈസസ്റ്ററിന്റെ വിഴിഞ്ഞത്തേക്കുള്ള വരവ്. കോവിഡ് പ്രോാട്ടക്കോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ജീവനക്കാരെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ക്വാറീനില്‍ പവേശിപ്പിച്ചു. ന്യൂനമര്‍ദം കാരണം കടല്‍ക്ഷോഭവും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പില്‍ കടല്‍യാനങ്ങള്‍ വെള്ളത്തിലിറങ്ങിയില്ലെങ്കിലും യാതൊരു കുലുക്കവുമില്ലാതെ അറിയിച്ചതു പോലെ രാവിലെ തന്നെ ലൈസസ്റ്റര്‍ വന്നു പോയി.

തുറമുഖ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എത്തിച്ചടഗിലെ ജീവനക്കാര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ആയതിനാല്‍ കപ്പല്‍ ഏജന്‍സി മുബൈയില്‍ നിന്ന് വരുത്തിയ സ്വകാര്യ ടഗിലായിരുന്നു അധികൃതര്‍ ക്രൂ ചേഞ്ചിംഗിന് യാത്രക്കാരെ കൊണ്ടുവന്നതും തിരികെ കപ്പലില്‍ കയറ്റിയതും, ശക്തമായ തിരയടിയിലും രണ്ടര മണിക്കൂറിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കി ലൈസസ്റ്റര്‍ യാത്ര തിരിച്ചു. ഇനി നാളെ ആറ് കുറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്ന് മടങ്ങും.

TAGS: Cruechange |