ഫെഡറല്‍ ബാങ്ക് ആലുവ ബാങ്ക് ജംഗ്ഷന്‍ ശാഖ മെട്രോ ഹൈറ്റ്‌സ് കെട്ടിടത്തിലേക്ക് മാറ്റി

Posted on: June 16, 2020

ആലുവ: ബാങ്ക് ജംഗ്ഷനിലെ ഫെഡറല്‍ ബാങ്ക് ശാഖ പ്രവര്‍ത്തനം ബൈപാസ് ജംഗ്ഷനിലെ മെട്രോ ഹൈറ്റ്‌സ് കെട്ടിടത്തിലേക്ക് മാറ്റി. നവീകരിച്ച ശാഖയില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം സേവന ബാങ്കിംഗ് സംവിധാനമായ ഇ-ലോബിയും ഒരുക്കിയിട്ടുണ്ട്. 75 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ ശാഖ ഫെഡറല്‍ ബാങ്കിന്റെ ഏറ്റവും പഴയ ശാഖകളിലൊന്നാണ്.

കോവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ പുതുക്കിയ ശാഖ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ ഇ-ലോബിയും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ്വര്‍ക്ക് 1 ബിസിനസ് ഹെഡുമായ ജോസ് കെ മാത്യു സ്വര്‍ണ്ണ വായ്പ കിയോസ്‌കും, സീനിയര്‍ വൈസ് പ്രസിഡന്റും ഫെഡറല്‍ ബാങ്ക് ചീഫ് റിസ്‌ക് ഓഫീസറുമായ വില്‍സണ്‍ സിറിയക് സേഫ് ഡെപ്പോസിറ്റ് ലോക്കറുകളും ഉദ്ഘാടനം ചെയ്തു.

ഇതേ സമുച്ചയത്തിലെ ആലുവ റീജിയണല്‍ ഹെഡ് ഓഫീസ് ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡുമായ അനില്‍ കുമാര്‍ വി.വി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഫെഡറല്‍ ബാങ്ക് ആലുവ റീജിയണല്‍ ഹെഡുമായ ജോയ് തോമസ്, അസോസിയേറ്റ് വൈസ് പ്രസിഡന്റും ആലുവ ബാങ്ക് ജംഗ്ഷന്‍ ബ്രാഞ്ച് ഹെഡുമായ സനല്‍ പോള്‍ അഗസ്റ്റിന്‍, ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS: Federal Bank |