ലൈഫ് ഓൺ എയർ

Posted on: May 29, 2020

ആർ ജെ അനാമിക , ഒറ്റ വാക്കിൽ പറഞ്ഞാൽ സ്വന്തമായ കാഴ്ചപ്പാടുകളും,വ്യകതി സ്വാതന്ത്ര്യവുമുള്ള ഒരു സ്വതന്ത്ര ചിന്താഗതിക്കാരി. കൂടെ ചേർത്തു പിടിക്കാനും മുന്നോട്ടു നയിക്കാനും തന്റെ ചിന്താഗതിക്ക് ചേർന്ന ഒരാളെ തന്നെ തെരഞ്ഞെടുത്തപ്പോൾ ജീവിതവും ഉഷാർ.

ആർ ജെ ജീവിതം അനാമികക്ക് വളരെ വലിയ ഒരു അദ്ധ്യായം ആയിരുന്നുവെങ്കിലും, അടുത്തറിയാവുന്നവർക്ക് പറയാൻ കഴിയും ഇതു അനാമികക്ക് നിഷ്പ്രയാസം കീഴടക്കാൻ പറ്റിയ ഒരു വേദിയാണെന്ന്. ആർഷ എന്ന എഴുത്തുകാരിയുടെ ആദ്യ ചെറു കഥ ആണ് ലൈഫ് ഓൺ എയർ എ ങ്കിലും, അനാമികയിലൂടെ തന്റെ അനുഭവങ്ങളും സ്വപ്നങ്ങളുമാണ് പറയുന്നത്. ലൈഫ് ഓൺ എയറിലേ ഓരോ കഥാപാത്രങ്ങൾക്കും നമ്മുടെ ജീവിതത്തോട് സാമ്യം കണ്ടത്താനാകും എന്നത് എഴുത്തുകാരിയായ ആർഷ പ്രേംകുമാറിൻറെ വിജയമാണ് .

ഒരു ബ്രേക്കിനു ശേഷം ജോലി തേടുമ്പോൾ നേരിടുന്ന വെല്ലുവിളികൾ വളരെ ലളിതമായാണ് ആർഷ അവതരിപ്പിക്കുന്നത്. ഒരു വശത്തു റേഡിയോ പോലെ കുട്ടിക്കളി അല്ല എന്ന് പറഞ്ഞ ഇന്റർവ്യൂ പാനലിലെ മധ്യവയസ്‌കനോടു ഒന്നും തിരിച്ചു പറയാൻ പറ്റിയില്ല എന്ന അനാമികയുടെ വിഷമവും മറു വശത്തു ഒരു ആർ ജെ യുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും കഥയിൽ പ്രതിപാദിക്കുന്നു.

ചിത്ര, ബിയോൺ, നീതു, അന്നാമ്മ, അക്ബർ തുടങ്ങി അവരുടെ ആർ ജെ ജീവിതത്തിലെ ഓരോ ചെറിയ നിമിഷങ്ങൾ വരെ ഒപ്പിയെടുക്കാൻ എഴുത്തുകാരിയായ ആർഷക്ക് സാധിച്ചിട്ടുണ്ട്. ഒരുമിച്ചു ചേക്കേറിയവരിൽ പലരും ഓരോ രീതിയിൽ പിരിഞ്ഞപ്പോളും, അക്ബറിന്റെ അസാന്നിധ്യവും, നടക്കാതെ പോയ സ്വപ്നങ്ങളും ആണ് ഏറെ വേദനാജകം. വിവേകിന്റെ സുഹൃത്തിനോടുള്ള വിയോജിപ്പും, അന്നമ്മയോടുള്ള ഈഗോയും വായനക്കാർക്കും കഴിഞ്ഞുപോയ ജീവിതത്തോടുള്ള ഒരു ഓര്മപെടുത്തലാകും.

ഒരുപക്ഷെ ആർ ജെ ജീവിതത്തിൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്ന അക്ബറിന്റെ ദി മില്ലേനിയെല്ല്‌സ് എവൊല്യൂഷൻ ആയിരിക്കാം എഴുത്തുകാരിയെ ഈ നോവലിലേക്കു എത്തിച്ചതും. വെല്ലുവിളികൾ ഏറ്റെടുത്തു അനാമികയിലൂടെ മില്ലേനിയെല്ല്‌സ് എവൊല്യൂഷൻ വീണ്ടും ലോകത്തിനു മുന്നിലേക്ക് എത്തട്ടെ. എഴുത്തുകാരിയുടെ അടുത്ത നോവൽ ഇതിന്റെ വിജയഗാഥയും.