ഊബര്‍ ‘ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സൂചിക2020’ന്റെ നാലാം പതിപ്പ് പ്രകാശനം ചെയ്തു

Posted on: March 17, 2020

കൊച്ചി: യാത്രക്കിടയില്‍ നഷ്ടമായതിന്റെയും കണ്ടെത്തിയതിന്റെയും സൂചിക 2020 ന്റെ (ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡെക്‌സ് 2020) നാലാമത് പതിപ്പ് ഊബര്‍ പ്രകാശനം ചെയ്തു. പതിവായി മറന്നു പോകുന്ന വസ്തുക്കളെയും മറവി കൂടുതലുള്ള നഗരങ്ങളുടെയും നേര്‍ ചിത്രങ്ങളാണ് ഈ സൂചിക. ഇന്ത്യയിലെ ഊബര്‍ സഞ്ചാരികള്‍ മറന്നു പോയ വസ്തുക്കളുടെ കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന ദിവസങ്ങളും കാലങ്ങളും വരെ ഇതില്‍ നിന്നും വ്യക്തമാകും.

മറവിയില്‍ ആദ്യമായി മുംബൈ മുന്നിലെത്തി. കൊല്‍ക്കത്തയും പ്രയാഗ്‌രാജും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. യാത്രക്കാരന്റെ ഉള്‍ക്കാഴ്ചയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്‌സ് ട്രിപ്പിനിടയില്‍ എന്തെങ്കിലും നഷ്ടപ്പെടുന്ന റൈഡര്‍മാരെ രസകരമായ രീതിയില്‍, ഒരു ബട്ടണ്‍ ക്ലിക്കില്‍ ലഭ്യമാകുന്ന ഊബര്‍ ആപ്പ് സൗകര്യങ്ങളെ കുറിച്ച്, ബോധവല്‍ക്കരിക്കുന്നു.

നഷ്ടപ്പെട്ട വസ്തുക്കള്‍ തിരയുന്ന യാത്രക്കാര്‍ ചെയ്യേണ്ടത്: ‘മെനു’ എന്ന ഐക്കണില്‍ ടാപ്പ് ചെയ്യുക. ‘യുവര്‍ ട്രിപ്പ്‌സ്’ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെട്ട ട്രിപ്പ് സെലക്റ്റ് ചെയ്ത ശേഷം ”റിപ്പോര്‍ട്ട് ആന്‍ ഇഷ്യൂ വിത്ത് ദിസ് ട്രിപ്പ്” ടാപ്പ് ചെയ്യുക. തുടര്‍ന്ന് ”ഐ ലോസ്റ്റ് ആന്‍ ഐറ്റം” ടാപ്പ് ചെയ്യുക. പിന്നെ ”കോണ്‍ടാക്റ്റ് മൈ ഡ്രൈവര്‍ എബൗട്ട് എ ലോസ്റ്റ് ഐറ്റം” ക്ലിക്ക് ചെയ്യുക. താഴേക്കു നീക്കി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നല്‍കുക. ഫോണാണ് നഷ്ടപ്പെട്ടതെങ്കില്‍ പകരം കൂട്ടുകാരുടെ നമ്പര്‍ നല്‍കാം. നിങ്ങളെ ഫോണിലൂടെ ഡ്രൈവറുമായി നേരിട്ട് ബന്ധപ്പെടുത്തുന്നു. നഷ്ടപ്പെട്ട വസ്തു ഡ്രൈവറുടെ പക്കല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ തിരികെ വാങ്ങാന്‍ സൗകര്യപ്രദമായ സ്ഥലവും സമയവും ഉറപ്പിക്കുക. ഡ്രൈവറുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ”ഇന്‍-ആപ്പ് സപ്പോര്‍ട്ട്” ഉപയോഗിച്ച് നഷ്ടപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്യുക. ഊബര്‍ ടീം നിങ്ങളെ സഹായിക്കും.

ഇന്ത്യയിലുടനീളമുള്ള ഊബര്‍ യാത്രകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മറക്കുന്ന വസ്തുക്കള്‍ ഫോണ്‍, കാമറ, ബാഗ് തുടങ്ങിയവയാണ്. പേഴ്‌സ്, താക്കോല്‍, വസ്ത്രം, കുട എന്നിവ മറന്നു പോകുന്ന ആദ്യ പത്ത് വസ്തുക്കളില്‍ വരുന്നു. ഇവ കൂടാതെ ക്രിത്രിമ പല്ല്, മാങ്ങ, മരുന്നിന്റെ ചീട്ട്, പരീക്ഷ നോട്ടുകള്‍, കിച്ചന്‍ തവ, ടെഡി ബെയര്‍, ചൂല് എന്നിങ്ങനെ നീളുന്നു പട്ടിക. ഊബര്‍ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഇന്‍ഡക്‌സ് ഇന്ത്യ 2020ലെ ചില കണ്ടെത്തലുകള്‍: മറന്നു പോകുന്ന വസ്തുക്കളില്‍ പ്രധാനപ്പെട്ട പത്തെണ്ണം ക്രമത്തില്‍: ഫോണ്‍, കാമറ, ബാഗ്, പേഴ്‌സ്, താക്കോല്‍, വസ്ത്രം, കുട, വാട്ടര്‍ ബോട്ടില്‍,ഹെഡ്‌ഫോണ്‍, കണ്ണട.

മറവിയില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് നഗരങ്ങള്‍: മുംബൈ, കൊല്‍ക്കത്ത, പ്രയാഗ്‌രാജ്, ഡല്‍ഹി, ബെംഗളൂരു, കാണ്‍പൂര്‍, മംഗലാപുരം, ആഗ്ര, വാരണസി, പാട്‌ന. ഏറ്റവും കൂടുതല്‍ മറവിയുണ്ടാകുന്ന ദിവസങ്ങള്‍ വെള്ളിയാഴ്ചയും വ്യാഴാഴ്ചയുമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മറവിയുണ്ടായ അഞ്ചു ദിവസങ്ങള്‍ 2019 ഓഗസ്റ്റ് 3, ജൂലൈ 6, ഓഗസ്റ്റ് 31, ജൂണ്‍ 30, ജൂലൈ 27 എന്നിവയാണ്. പ്രത്യേക ദിവസങ്ങളില്‍ നഷ്ടപ്പെടുന്ന ചില പ്രത്യേക വസ്തുക്കള്‍: ശനിയാഴ്ചയും ഞായറാഴ്ചയും ഗിറ്റാര്‍ മറക്കുന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ബിസിനസ് കാര്‍ഡ് ഹോള്‍ഡര്‍ മറക്കുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ച ഭക്ഷണം മറക്കുന്നു. ഏറ്റവും കൂടുതല്‍ മറവിയുണ്ടാകുന്ന സമയം ഉച്ചയ്ക്കു രണ്ട് മണി, മൂന്ന് മണി, ഒരു മണി എന്നിവയാണ്.

നഷ്ടപ്പെടുന്നവയില്‍ നൂതനമായ 20 വസ്തുക്കള്‍: ക്രിത്രിമ പല്ല്, മാങ്ങ, മിഷേല്‍ ഒബാമയുടെ ”ബിക്ക് മിംഗ്” എന്ന പുസ്തകം, പരീക്ഷാ നോട്ടുകള്‍, മരുന്നിന്റെ പ്രിസ്‌ക്രിബ്ഷന്‍, ടെഡി ബെയര്‍, മിലിട്ടറി ഷൂ, കിച്ചന്‍ തവ, ബലൂണ്‍, ഫേഷ്യല്‍ മേക്ക്-അപ്പ് കിറ്റ്, 1 ബ്ലാങ്കറ്റും 2 തലയിണയും, ഡെറ്റോള്‍ ബോട്ടില്‍, ഒരു റോസാപൂവ്, ചൂല്, സഫാരി സ്യൂട്ട്, എസി റിമോട്ട്, പെയിന്റിംഗ്, ഐസ്‌ബോക്‌സും ഇഞ്ചെക്ഷനും, തംബോല ഗെയിം, കുട്ടികളുടെ മുചക്ര സൈക്കിള്‍.