റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുമായി ഹോണ്ട

Posted on: June 22, 2019

 

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ദൗത്യം ആദ്യമായി ആലപ്പുഴയിലെത്തി. ആദ്യ പടിയായി റോഡ് സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിലാണ് ബോധവല്‍ക്കരണം നടത്തിയത്. ദേശീയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പിന്റെ ഭാഗമായി ജ്യോതി നികേതന്‍ ഇംഗ്ലീഷ് പബ്ലിക്ക് സ്‌കൂളിലെ 3500 കുട്ടികള്‍ക്കാണ് റോഡ് സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കി കൊടുത്തത്. നാലു വയസുള്ളവര്‍ മുതല്‍ ക്യാമ്പിലുണ്ടായിരുന്നു.

2019 ജനുവരിയിലാണ് ഹോണ്ട ടൂ വീലേഴ്‌സ് ദേശീയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ഓരോ മാസവും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ 10 സ്‌കൂളുകളിലായി 15,000ത്തിലധികം കുട്ടികളില്‍ സുരക്ഷാ അവബോധം വളര്‍ത്തുന്നു. കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ 37 നഗരങ്ങളിലെ 58,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇതുവരെ പങ്കെടുത്തു.

റോഡ് സുരക്ഷ ഹോണ്ടയുടെ അവിഭാജ്യ ഘടകമാണെന്നും കഴിഞ്ഞ 18 വര്‍ഷമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഇതു സംബന്ധിച്ച് ബോധവല്‍ക്കരിക്കുകയാണെന്നും അടുത്ത പടിയായാണ് സ്‌കൂള്‍ കുട്ടികളെ ഉത്തരവാദിത്വമുള്ള റോഡ് ഉപയോക്താക്കളായി മാറ്റാനുള്ള ശ്രമം ആരംഭിച്ചതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

TAGS: Honda |