താരപ്രഭയോടെ ലുലു ഫാഷന്‍വീക്ക് സമാപിച്ചു

Posted on: May 1, 2019

കൊച്ചി : ലുലു മാളില്‍ അഞ്ചു ദിവസമായി നടന്നുവന്ന നാലാമത് ലുലു ഫാഷന്‍ വീക്ക് താരപ്രഭയോടെ സമാപിച്ചു. സിനിമ താരങ്ങളായ ടോവിനോ തോമസ്, ഹണി റോസ്, റിയാസ്ഖാന്‍ റാംപ് വോക്ക് ചെയ്തു.

ഫാഷന്‍ രംഗത്തെ 50 ല്‍പ്പരം മുന്‍നിര ബ്രാന്‍ഡുകളുടെ സ്പ്രിംഗ്, സമ്മര്‍ വസ്ത്രങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങള്‍ തുടങ്ങിയവയായിരുന്നു ഈ വര്‍ഷത്തെ ഫാഷന്‍ വീക്കിന്റെ പ്രത്യേകതകള്‍.