May 2024
മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ലോജിക്വസ്റ്റ് മൂന്നാം സീസണ്
Posted on: September 7, 2018
കൊച്ചി : മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് ലോജിക്വസ്റ്റ് മത്സരത്തിന്റെ മൂന്നാം സീസണ് പ്രഖ്യാപിച്ചു. 2015-ല്‍ മഹീന്ദ്ര ലോജിസ്റ്റിക്സ് ആരംഭിച്ച വൈറ്റ് പേപ്പര്‍ മത്സരമാണ് ലോജിക്വസ്റ്റ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ബിസിനസ് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കുന്നു. മൂന്നാം സീസണില്‍ 25000 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മത്സരത്തില്‍നിന്നു തെരഞ്ഞെടുക്കുന്നവര്‍ എം എല്‍ എലിലെ വിദഗ്ദ്ധര്‍ മെന്റര്‍മാരായി പ്രവര്‍ത്തിക്കും.
കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍. അങ്ങനെയുള്ളവര്‍ക്ക് ഏറ്റവും മികച്ച പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കുവാനും ശ്രമിക്കുന്നു. പ്രസക്തമായ ബിസിനസ് പ്രശ്നങ്ങള്‍ക്കു പരിഹാരമായ നവീന നിര്‍ദ്ദേശങ്ങള്‍ മത്സര ബുദ്ധിയോടെ അവതരിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ലോജിക്വസ്റ്റ് മത്സരാര്‍ത്ഥികള്‍ക്കു ലഭ്യമാക്കുന്നതെന്ന് മഹീന്ദ്ര ലോജിസ്റ്റിക്സ് സിഇഒ പിറോജ്ഷാ സര്‍ക്കാരി പറഞ്ഞു.
TAGS: Mahindra Logistics |
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
വിസ്സാര്ഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ്
മേരു ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ്
ലോക്ക്ഡൗണ്‍ : ഡ്രൈവര്‍മാര്‍ക്ക് സഹായവുമായി മഹീന്ദ്ര ലോജിസ്റ്റിക്സ് ‘ഹോപ്’
കോവിഡ് ബാധിതര്‍ക്കുള്ള അലൈറ്റ് എമര്‍ജന്‍സി കാബ് സൗജന്യ സേവനം കൊച്ചിയിലും
മഹീന്ദ്ര ലോജിസ്റ്റിക്സ് ബോര്‍ഡ് ചെയര്‍മാനായി വി. എസ് പാര്‍ത്ഥസാരഥിയെ നിയമിച്ചു