May 2024
പുതിയ കിൻഡിലുമായി ആമസോൺ ഇന്ത്യ
Posted on: September 22, 2014
കേവലം 5999 രൂപ മാത്രം വിലയിൽ പുതിയ കിൻഡിലുമായി ആമസോൺ. നിലവിലുള്ള കിൻഡിലുകളേക്കാൾ 20 ശതമാനം വേഗത കൂടിയ പ്രോസസറാണ് പുതിയ മോഡലിനുള്ളത്. ഇപ്പോഴുള്ള മോഡലുകളേക്കാൾ ഇരട്ടി സ്റ്റോറേജ് ശേഷിയുമുണ്ട്.
വിസ്പർസിങ്ക്, ബിൽറ്റ്-ഇൻ-ഡിക്ഷണറി, വൊക്കാബുലറി ബിൽഡർ, കിൻഡിൽ ഫ്രീടൈം തുടങ്ങിയ നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് പുതിയ മോഡൽ എത്തുന്നത്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, ക്ലൗഡ് അധിഷ്ഠിത ആർക്കൈവിംഗ്, കിൻഡിൽ പേജ് ഫ്ളിപ്പ്, ഫേസ്ബുക്കിലും ട്വിറ്ററിലും ബുക്ക് റെക്കമെന്റേഷനുകൾ ഷെയർ ചെയ്യാനു ള്ള സൗകര്യം തുടങ്ങിയവ പുതിയ കിൻഡലിനെ ഏറെ ആകർഷകമാക്കുന്നു.
www.amazon.in/kindle എന്ന വെബ് വിലാസത്തിൽ പുതിയ കിൻഡിൽ ഓർഡർ ചെയ്യാം. ഒക്ടോബർ 09, മുതൽ ഈ മോഡൽ വിതരണമാരംഭിക്കും.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍