May 2024
മുത്തൂറ്റ് ഫിനാൻസിന് ബംഗലുരുവിലും ഹൈദരാബാദിലും എമർജൻസി റെസ്‌പോൺസ് ടീം
Posted on: April 9, 2017
കൊച്ചി : മെട്രോ നഗരങ്ങളിലെ മുത്തൂറ്റ് ഫിനാൻസ് ശാഖകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് പകൽ സമയത്തേക്കായുള്ള എമർജൻസി റെസ്‌പോൺസ് ടീമുകളെ നിയോഗിച്ചു. എം.പി.ജി. സെക്യൂരിറ്റിയുമായി സഹകരിച്ചാണ് ബംഗലുരു, ഹൈദരാബാദ് നഗരങ്ങളിൽ എമർജൻസി റെസ്‌പോൺസ് സംഘങ്ങളെ വിന്യസിപ്പിക്കുന്നത്. അനുയോജ്യമായ സംവിധാനങ്ങളുമായി സുരക്ഷാ ഗാർഡുകൾ അടങ്ങിയ രണ്ടു സംഘങ്ങൾ നഗരങ്ങളിലെ ശാഖകളുള്ള പ്രദേശങ്ങളിൽ റോന്തു ചുറ്റും.
ജീവനക്കാർക്കും ഇടപാടുകാർക്കും കൂടുതൽ ആത്മവിശ്വാസം വളർത്താൻ സംഘം ഇടയ്ക്കിടെ ശാഖകൾ സന്ദർശിക്കും. ശാഖകളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് പോരായ്മകൾ ഉണ്ടെങ്കിൽ ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. സംഘത്തിന്റെ നീക്കങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തുകയും ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. ശാഖകളിൽ നിന്ന് എന്തെങ്കിലും അപകട മുന്നറിയിപ്പുണ്ടായാൽ കൺട്രോൾ റൂം വഴി ഏറ്റവും അടുത്തുള്ള എമർജെൻസി റെസ്‌പോൺസ് സംഘത്തെ പരമാവധി 15 മിനിറ്റിനകം അങ്ങോട്ടേക്ക് അയക്കാനാവും.
TAGS: Muthoot Finance |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍