May 2024
ഐ.എൻ.എ.എസ്.എഫ്. പുതുവത്സരം ആഘോഷിച്ചു
Posted on: January 13, 2017
മയാമി : ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധിസ്ക്വയർ കമ്മ്യൂണിറ്റി സെന്ററിൽ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് അലീഷ കുറ്റിയാനിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ ഈ പ്രൊഫഷണൽ സംഘടനയുടെ പ്രവർത്തനമേഖലകളേയും, സേവനങ്ങളേയും വിവരിച്ചു.
സൗത്ത് ഫ്ളോറിഡായിലെ വിവിധ സിറ്റികളും സംഘടനകളുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ സേവനങ്ങൾക്ക് ആദരവായി ബ്രോവാർഡ് കൗണ്ടി കമ്മീഷൻ ജനുവരി 7 തീയതി ശനിയാഴ്ച ബ്രോവാർഡ് കൗണ്ടി നേഴ്സസ് ഡേ ആയി പ്രഖ്യാപിച്ച കൗണ്ടി പ്രോക്ക്ളമേഷൻ ഐ.എൻ.എ.എസ്.എഫ്.ന് ലഭിച്ച വലിയ അംഗീകാരവും പ്രചോദനവുമാണെന്നു അലീഷ കുറ്റിയാനിപറഞ്ഞു.
ഡോ. ജോർജ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ഏതാണ്ട് രണ്ടു പതിറ്റാണ്ടായി സൗത്ത് ഫ്ളോറിഡായിലെ ഏറ്റം വലിയ ഇന്ത്യൻ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ കൂടുതൽ ഉയരങ്ങളിലേക്ക് വളരുകയാണെന്ന് ഓർമ്മിപ്പിച്ചു. ഡേവി നഗരസഭ മേയർ ജൂഡി പോൾ മുഖ്യാതിഥിയായി. ഷീല ജോൺസൺ പ്രസിഡന്റായുള്ള 2017-18 പ്രവർത്തനവർഷത്തെ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാണി മുരളി, ജസ്സി വർക്കി, ദിവ്യ സണ്ണി എന്നിവരുടെ ഗാനാലാപനം പരിപാടികൾക്ക് ഇമ്പമേകി. ഷീല ജോൺസൺ എം.ഡി.യായി പരിപാടികൾ നിയന്ത്രിച്ചു. ബോബി വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു. പരിപാടികൾക്ക് അമ്മാൾ ബർനാർഡ്, ജിനോയി തോമസ്, ഡിക്സി ഷാനു, വത്സാ സണ്ണി, ഗ്രേസ് പൊന്നച്ചൻ തുടങ്ങിയവർ നേതൃത്വം നല്കി.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്