29
Monday
April 2024
April 2024
എൽകോസ്മോ-ടിജെ എലിവേറ്ററുമായി തോഷിബ
Posted on: July 20, 2016
ന്യൂഡൽഹി : തോഷിബ ജോൺസൺ എലിവേറ്റേഴ്സ് ഇന്ത്യ ഏറ്റവും പുതിയ എലിവേറ്റർ സീരീസായ എൽകോസ്മോ-ടിജെ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ഇതുവരെ ടിജെഇഐ 1000 യൂണിറ്റ് എലിവേറ്ററുകളും എസ്കലേറ്ററുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.
തോഷിബ ജോൺസൺ എലിവേറ്റേഴ്സിന്റെ പ്രീമിയം മോഡലുകൾക്ക് തുല്യമായ മികച്ച കാര്യക്ഷമതയുള്ള പിഎംഎസ്എം മോട്ടോറുകൾ, ഉന്നത നിലവാരത്തിലുള്ള ഡ്രൈവ് സംവിധാനങ്ങൾ, കാര്യക്ഷമമായി ഊർജ്ജോപയോഗത്തിനായുള്ള എൽഇഡി ലൈറ്റിംഗ് തുടങ്ങി ഊർജ്ജോപയോഗം പരിമിതപ്പെടുത്താനുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് എൽകോസ്മോ-ടിജെ വാഗ്ദാനം ചെയ്യുന്നത്.
News in this Section
Related News