ആമസോണിന്റെ സബ്‌സ്‌ക്രൈബ് & സേവ് പദ്ധതി ഇന്ത്യയിലും

Posted on: April 18, 2016

Shopping-cart-with-full-of-

കൊച്ചി : നിത്യോപയോഗ സാധനങ്ങൾ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി നിശ്ചിത ഇടവേളകളിൽ കൃത്യമായ ഡെലിവറി ലഭിക്കുന്നതിനുള്ള സബ്‌സ്‌ക്രൈബ് & സേവ് പദ്ധതി ആമസോൺ ഇന്ത്യയിലും നടപ്പാക്കുന്നു. ആഗോളതലത്തിൽ ഏറെ പ്രചാരം നേടിയതാണ് സബ്‌സ്‌ക്രൈബ് & സേവ്. സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

പതിവായി വാങ്ങുന്ന ഡയപ്പറുകൾ, ബേബികെയർ സാധനങ്ങൾ, ലോൺഡ്രി ഉത്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വ്യക്തിഗത ഉത്പന്നങ്ങൾ, ഓമനമൃഗങ്ങൾക്കാവശ്യമായ സാധനങ്ങൾ എന്നിവ ആമസോണിന്റെ സബ്‌സ്‌ക്രൈബ് & സേവ് വഴി സ്വന്തമാക്കാം. ഒരേ സാധനങ്ങൾ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്നതിനുളള ബുദ്ധിമുട്ട് ഇതുവഴി ഒഴിവായിക്കിട്ടും.

ഉപഭോക്താവ് നേരത്തെ ഓർഡർ രേഖപ്പെടുത്തിയ സാധനങ്ങൾ സ്വയമേവ ലഭ്യമാക്കുന്നതിനും പുതിയ ഉത്പന്നങ്ങളെക്കുറിച്ച് അലർട്ട് ലഭിക്കുന്നതിനും സബ്‌സ്‌ക്രൈബ് & സേവ് സഹായിക്കും. നിശ്ചിത ഡെലിവറി സമയത്തിന് മുൻപ് ഉപഭോക്താവ് ഉത്പന്നം ലഭ്യമാക്കാൻ ആവശ്യപ്പെട്ടാൽ നിലവിലുള്ള ആനുകൂല്യം ലഭിക്കുന്നതല്ല. ആവശ്യമെങ്കിൽ ഡെലിവറി കാൻസൽ ചെയ്യാനും, ഓർഡർ ചെയ്ത ഉത്പന്നത്തിൽ മാറ്റം വരുത്താനും, ഡെലിവറി തീയതിയിൽ മാറ്റം വരുത്താനും സാധിക്കും. ഒരു മാസം മുതൽ ആറുമാസം വരെയുള്ള ഇടവേളകളിൽ സാധനങ്ങൾ ഓർഡർ ചെയ്യാം.

ഈ പദ്ധതിയിൽ ചേരുന്നതിനായി ആമസോൺ വെബ്‌സൈറ്റിൽ (www.amazon.in) എൻറോൾ ചെയ്യണം.