ഫെഡറൽ സ്‌കിൽ അക്കാദമി ആദ്യബാച്ചിന്റെ ബിരുദദാനം നടത്തി

Posted on: March 30, 2016

Federal-Skill-Academy-Big

കൊച്ചി : ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ ഫെഡറൽ സ്‌കിൽ അക്കാദമിയിലെ ആദ്യ ബാച്ചിൽപെട്ട 26 വിദ്യാർഥികളുടെ ബിരുദദാന സമ്മേളനം നടന്നു. നൂറുശതമാനം വിജയം നേടിയ ബാച്ചിനെ ഫെഡറൽ ബാങ്ക് എച്ച്ആർ ജനറൽ മാനേജർ തമ്പി കുര്യൻ അഭിനന്ദിച്ചു.

തമ്പി കുര്യനൊപ്പം ഐഎപിഎംഒ എംഡിയും സിഇഒയുമായ നീത ശർമ, എസ്ബി ഗ്ലോബൽ സിഎംഡി ആർ. ബാലചന്ദ്രൻ, ഫെഡറൽ ബാങ്ക് എച്ച്ആർ ഡിജിഎം സതീഷ് പി.കെ, എസ്ബി ഗ്ലോബൽ സിഇഒ വിനയരാജൻ എന്നിവരും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള പ്ലേസ്‌മെന്റ് സൗകര്യത്തിലൂടെ എല്ലാ വിദ്യാർഥികൾക്കും വിവിധ കമ്പനികളിൽ ഇന്റർവ്യൂവിൽ പങ്കെടുത്തു. ജയിച്ച ഉദ്യോഗാർഥികൾക്ക് എസ്സെൻകോ, ബോഷ്, സംതൃപ്തി എൻജിനീയേഴ്‌സ് തുടങ്ങിയ കമ്പനികളിൽ നിന്നും ഓഫർ ലെറ്ററുകൾ ലഭിക്കുകയും ചെയ്തു.

മൂന്നു മാസത്തെ ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥികൾ സാങ്കേതിക, ഭാഷാ വിനിമയ മേഖലകളിൽ മികച്ച അടിത്തറ ലഭ്യമാകുന്ന തരത്തിലുള്ള കർശനമായ പരിശീലനം കൂടാതെ ആഗോള തലത്തിൽ അംഗീകൃതമായ ഐഎടിഎംഒയുടെ മെക്കാനിക്കൽ സിസ്റ്റം ഡീസൈൻ സർട്ടിഫിക്കേഷൻ നേടാനുതകുന്ന അനുഭവ സമ്പത്തും വിദ്യാർഥികൾക്ക് ലഭിക്കുകയുണ്ടായി.

എസ്ബി ഗ്ലോബൽ എഡ്യൂക്കേഷൻ റിസോഴ്‌സസ് ആണ് ഫെഡറൽ സ്‌കിൽ അക്കാദമിയുടെ നടപ്പാക്കൽ പങ്കാളികൾ. അക്കാദമിയിലെ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9895773863, 04844011615 എന്നീ നമ്പറുകളിൽ വിളിക്കുകയോ [email protected], [email protected] എന്നീ ഇ- മെയിൽ വിലാസങ്ങളിലേതിലെങ്കിലും ബന്ധപ്പെടേണ്ടതാണ്.