ഉഷയുടെ പുതിയ എയർ കൂളറുകൾ വിപണിയിൽ

Posted on: February 28, 2016

Usha-Air-Coolers-Big-a

കൊച്ചി : അഞ്ച് പുതിയ ഇവാപ്പറേറ്റീവ് എയർ കൂളറുകൾ ഉഷാ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. പഴ്‌സണൽ കൂളർ (സ്റ്റെല്ലാർ ശ്രേണി), ടവർ കൂളർ (ടോർണാഡോ ശ്രേണി), വിൻഡോ കൂളേഴ്‌സ് (അസ്സുറോ ശ്രേണി) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത കാലാവസ്ഥകൾ കണക്കിലെടുത്ത് രൂപകൽപന ചെയ്യപ്പെട്ടവയാണ് ഈ എയർ കൂളറുകൾ. മനോഹരമായ ഡിസൈൻ, നല്ല രീതിയിൽ മുറി തണുപ്പിക്കാനുള്ള ശേഷി, കാലദൈർഘ്യം എന്നിവ ഇവയുടെ പ്രത്യേകതയാണ്. കടുത്ത വേനലിൽ നല്ല പോലെ തണുപ്പ് ലഭ്യമാക്കാൻ പാകത്തിൽ ഇരട്ട ടോൺ ഫിനിഷ്, ഡസ്റ്റ്-ഫിൽട്ടർ എന്നിവ ഉഷയുടെ പുതിയ എയർകൂളറുകളിലുണ്ട്. പഴ്‌സണൽ കൂളറുകൾ 20 ലിറ്റർ ശേഷിയിൽ മൂന്ന് വശങ്ങളിലും ഹണികോമ്പ കൂളിങ് മീഡിയത്തോടെ ലഭ്യമാണ്. മുറിയിലെ ചൂട് കുറക്കാൻ പാകത്തിൽ ഐസ് കമ്പാർട്‌മെന്റും ഇതിലുണ്ട്. ടവർകൂളറുകൾ 34, 19 ലിറ്റർ ശേഷികളിൽ ലഭിക്കും. മോട്ടോറിൽ സ്വയം റീ-സെറ്റ് ചെയ്യാവുന്ന ടോപ് ഉള്ളത് തികഞ്ഞ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു.

19 ലിറ്റർ മുതൽ 70 ലിറ്റർ വരെ ശേഷിയുള്ള പഴ്‌സണൽ, ടവർ, വിൻഡോ, ഡെസർട്ട് എയർകൂളർ ശ്രേണിയാണ് ഉഷയ്ക്ക് ഇപ്പോഴുള്ളത്. മുറികൾക്കും ഹാളുകൾക്കും അകത്തും പന്തലുകളിലും ഇവ ഉപയോഗിക്കാം. പവർകട്ട് സമയത്ത് ഇൻവർട്ടറുകളിലും ഈ എയർകൂളറുകൾ പ്രവർത്തിക്കുന്നതാണ്.

ഇവ കൂടാതെ കോപ്പർ ചുറ്റിയ മോട്ടോറുകളോടുകൂടിയ ഉഷാ ഹണിവെൽ എയർകൂളറുകളും കമ്പനി ലഭ്യമാണ്. ദീർഘകാലം നിലനിൽക്കുന്നവയാണിവ. വൈദ്യുതി നിലച്ചശേഷം വീണ്ടും വരുമ്പോൾ സ്വിച്ച് ഓൺചെയ്യാതെ തന്നെ സ്വയം പ്രവർത്തിക്കാൻ കഴിവുള്ള എഎസ്പിബി ഫംഗ്ഷൻ ഉഷാ ഹണിവെൽ എയർകൂളറുകളുടെ സവിശേഷതയാണ്. ഉപയോഗിക്കാതെയിരിക്കുമ്പോൾ പൊടി പിടിക്കാതെയും കൊതുകുകൾ മുട്ടയിട്ട് പെരുകയാതെയും സഹായിക്കുന്ന ഓട്ടോ-ക്ലോസ് ഷട്ടറും ഇതിനുണ്ട്. റിമോട്ട് കൺട്രോളിലും പ്രവർത്തിപ്പിക്കാൻ കഴിയും.

ഉഷ എയർ കൂളറുകളുടെ വില 6990 രൂപയിലും ഹണിവെൽ കൂളറുകളുടേത് 10,590 രൂപയിലും തുടങ്ങുന്നു.