ഉഷ ഇൻഫിനിറ്റി കുക്ക് ഹാലജൻ ഒവൻ

Posted on: February 13, 2016
ഉഷാ ഇൻഫിനിറ്റി കുക്ക് 360 ആർ ഹാലജൻ  ഒവൻ പ്രശസ്ത ഷെഫ് വികാസ് ഖന്നയും ഉഷാ ഇന്റർനാഷണൽ കിച്ചൺ അപ്ലയൻസസ് തലവൻ രമേഷ് ചെമ്പാത്തും ചേർന്ന് വിപണിയിലിറക്കുന്നു.

ഉഷാ ഇൻഫിനിറ്റി കുക്ക് 360 ആർ ഹാലജൻ ഒവൻ പ്രശസ്ത ഷെഫ് വികാസ് ഖന്നയും ഉഷാ ഇന്റർനാഷണൽ കിച്ചൺ അപ്ലയൻസസ് തലവൻ രമേഷ് ചെമ്പാത്തും ചേർന്ന് വിപണിയിലിറക്കുന്നു.

കൊച്ചി : കിച്ചൺ മാസ്റ്റർ പീസ് എന്ന് വിശേഷിക്കാവുന്ന ഇൻഫിനിറ്റി കുക്ക് ഹാലജൻ ഒവൻ 360 ആർ ഉഷാ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. വിവിധ തരം കുക്കിംഗ് ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന ഈ ഒവൻ അത്യാധുനിക റോട്ടിസേരി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. റോട്ടിസേരി ബാസ്‌കറ്റ്, ഗ്രിൽ, സ്റ്റിക്, സ്‌ക്വീവേഴ്‌സ് എന്നീ നാല് വിധം റോട്ടിസേരി ഘടകങ്ങൾ പലതരം ഭക്ഷ്യ പദാർഥങ്ങൾ പാചകം ചെയ്യാൻ ഇൻഫിനിറ്റി കുക്ക് ഹാലജൻ ഒവനെ പ്രാപ്തമാക്കുന്നു.

റോട്ടിസേരിയുടെ സാന്നിദ്ധ്യം എല്ലാ ഭാഗത്ത് നിന്നും ചൂട് ഒരേ പോലെ ലഭ്യമാക്കി ഭക്ഷ്യപദാർഥങ്ങളുടെ വേവ് ഒരേപോലെയാക്കുന്നു. ബേക്കിംഗ്, റോസ്റ്റിങ്, ഗ്രില്ലിംഗ്, സ്ലോ കുക്ക്, ബാർ-ബെ ക്യു, ടോസ്റ്റ് എയർ ഡ്രൈ, എയർ ഫ്രൈ എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

സ്മാർട് കിച്ചണുകൾക്കായി രൂപകൽപന ചെയ്യപ്പെട്ട അതിശയപ്പെടുത്തുന്ന ഉത്പന്നമാണ് ഉഷ ഇൻഫിനിറ്റി കുക്ക് 360 ആർ ഹാലജൻ ഒവനെന്ന് പ്രശസ്ത ഷെഫും ഉഷാ കിച്ചൺ അപ്ലയൻസസിന്റെ ബ്രാൻഡ് അംബാസഡറുമായ വികാസ് ഖന്ന പറഞ്ഞു.

ആരോഗ്യകരമായ അടുക്കള ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പൊതുജനങ്ങൾ കൂടുതലായി ശ്രദ്ധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ചവയാണ് ഉഷ വിപണിയിലെത്തിക്കുന്നതെന്ന് ഉഷാ ഇന്റർനാഷണൽ കിച്ചൺ അപ്ലയൻസസ് വിഭാഗം തലവൻ രമേഷ് ചെമ്പാത്ത് പറഞ്ഞു.