കുട്ടികൾക്കായുള്ള ഉഷയുടെ തയ്യൽ മെഷീൻ വിപണിയിൽ

Posted on: January 1, 2016

USHA-Barbie-Sewing-macine-B

കൊച്ചി : കുട്ടികൾക്കായുള്ള തയ്യൽ മെഷീൻ – ഉഷാ ജനോം മൈ ഫാബ് ബാർബി – ഉഷ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. പൂർണതോതിലുള്ള തയ്യൽ മെഷീനായ മൈ ഫാബ് ബാർബി കുട്ടികൾക്കായുള്ള രാജ്യത്തെ പ്രഥമ തയ്യൽ മെഷീനാണ. മാറ്റൽ ഇൻകോർപറേറ്റിന്റെ സഹകരണത്തോടെ വിപണിയിലെത്തിച്ചിട്ടുള്ള മെഷീന്റെ വില 10,900 രൂപയാണ്.

8 നും അതിന് മേലെയും പ്രായമുള്ള കുട്ടികൾക്കായുള്ള മൈ ഫാബ് ബാർബി ചെറുപ്രായക്കാർക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ വളരെയധികം സഹായകമാണ്. മാതാപിതാക്കളെ സംബന്ധിച്ചേടത്തോളം തങ്ങളുടെ കുട്ടികൾക്ക് സമ്മാനമായി കൊടുക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് മൈ ഫാബ് ബാർബി.

ഇളം ചുവപ്പ് നിറവും വെള്ളയും ചേർന്നുള്ള മൈ ഫാബ് ബാർബിയിൽ കുട്ടികളെ ആകർഷിക്കാനായി കളിപ്പാട്ടങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അമ്മമാർക്ക് തങ്ങളുടെ കുട്ടികളെ തയ്യൽ പഠിപ്പിക്കാൻ ഏറെ സഹായകമാണിത്. ആശംസാ കാർഡുകളും മറ്റും അമ്മമാർക്കും പുത്രിമാർക്കും ഒന്നിച്ചിരുന്ന് ഉണ്ടാക്കാവുന്നതാണ്. കുട്ടികൾക്കായുള്ള 5 തയ്യൽ പ്രോജക്റ്റുകളടങ്ങുന്ന ബുക്ക്, തയ്യൽ മെഷീൻ പ്രവർത്തിപ്പിക്കുന്ന വിധം വിവരിക്കുന്ന ഡെമോ ഡിവിഡി എന്നിവ കൂടെയുണ്ടാവും.

ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ ക്രിയാത്മ പ്രവർത്തനങ്ങളിലേക്ക് നയിക്കാൻ സഹായകമാണ് മൈ ഫാബ് ബാർബിയെന്ന് ഉഷ ഇന്റർനാഷണൽ പ്രസിഡന്റ് (സ്വീയിംഗ് മെഷീൻ) ഹർവീന്ദർ സിംഗ് പറഞ്ഞു.