May 2024
ലുലുമാളിൽ ബ്യൂട്ടിഫെസ്റ്റിന് തുടക്കമായി
Posted on: November 28, 2015
കൊച്ചി : സൗന്ദര്യത്തിന്റെയും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെയും ഉത്സവമൊരുക്കി നൂറിലേറെ അന്തർദേശീയ ബ്രാൻഡുകളുമായി ലുലു ബ്യൂട്ടിഫെസ്റ്റിന് ഇടപ്പള്ളി ലുലുമാളിൽ തുടക്കമായി. പ്രമുഖ ബ്യൂട്ടി ബ്രാൻഡായ യാഡ്ലി ലണ്ടൻ ആണ് മുഖ്യ പ്രായോജകർ. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലുമാൾ എന്നിവയുടെ നേതൃത്വത്തിലാണ് മാളിലെ ആട്രിയത്തിൽ പ്രഥമ ബ്യൂട്ടിഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
നവംബർ 27 മുതൽ ഡിസംബർ 5 വരെ നീളുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിൽ യാഡ്ലി ലണ്ടൻ, ക്ലാരിൻസ്, പാകോ റബാനേ, ഷെഷിഡോ, ഹ്യൂഗോ ബോസ്, മോണ്ട് ബ്ലാങ്ക്, നിവിയ, പോണ്ട്സ്, ഫെയർ ആൻഡ് ലവ്ലി, വാസ്ലിൻ, ലേക്മേ, ലോറൽ, ഒലേ, ഹെഡ് ആന്റ് ഷോൾഡേഴ്സ്, ചാമ്പർ, എൻഗേജ്, അരോമ തായ്, ടോണി ആൻഡ് ഗയ്, ഹെൽത്ത് ആൻഡ് ഗ്ലോ, ലോട്ടസ്, കായ, അജ്മൽ പെർഫ്യൂംസ്, ഫിലിപ്സ്, പാനസോണിക്, മിസ്റ്റർ പ്ലസ് എന്നിവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നു.
ലുലുമാൾ ആട്രിയത്തിലൊരുക്കിയ സ്റ്റാളുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ്, മറ്റ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ ബ്യൂട്ടി ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ ലുലു ബ്യുട്ടി ഫെസ്റ്റിൽ നിന്ന് 250 രൂപയിൽ കുടുതൽ പർച്ചേസ് നടത്തുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേർക്ക് ദിവസേന ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന ഷോപ്പ് ആൻ വിൻ ഓഫറും ഒരുക്കിയിട്ടുണ്ട്.
ലുലു ബ്യൂട്ടി ഫെസ്റ്റ് സിനിമാതാരം ശൃന്ദ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ബയിങ്ങ് മാനേജർ ദാസ് ദാമോദരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ മദൻ കുമാർ, ഹെൽത്ത് ആൻഡ് ബ്യൂട്ടി ബയർ റഫീഖ്, ഇലക്ട്രോണിക്സ് ബയർ ജമാൽ പി. എ., ലുലുമാൾ ഓപറേഷൻസ് മാനേജർ സമീർ വർമ്മ, മാനേജർമാരായ ജോബി, ജയൻ സത്യൻ എന്നിവർ സംബന്ധിച്ചു.
TAGS: Lulu Beauty Fest | Lulu Mall Cochin |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍