ലുലു മാളില്‍ 50 ശതമാനം വിലക്കുറവ് ഇന്നു മുതല്‍

Posted on: January 4, 2019

കൊച്ചി : അമ്പത് ശതമാനം വിലക്കുറവില്‍ അഞ്ഞൂറിലേറെ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി ലുലു മാളിന്റെ വില്പന ഇന്നു മുതല്‍ ആറു വരെ. ലുലു ഓണ്‍ സെയില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന വില്പനയിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറീസ്, ബാഗുകള്‍, ഫൂട്ട് വെയറുകള്‍, ഇലക്ടോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍, വ്യത്യസ്തമായ സേവനങ്ങള്‍ തുടങ്ങി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരെ മികച്ച ഓഫറിലൂടെ ലഭിക്കും.

മാളിലെ എന്റര്‍ടെയ്ന്‍മെന്റ് സോണായ സ്പാര്‍ക്കീസില്‍ കുട്ടികള്‍ക്ക് 2000 രൂപയുടെ റൈഡുകളും ഗെയിമുകളും 1000 രൂപ നിരക്കില്‍ ആസ്വദിക്കാം. മാളിന്റെ പ്രവര്‍ത്തന സമയം ഈ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെയാണ്.