ആമസോൺ ഡിസൈനർ സ്‌റ്റോർ അവതരിപ്പിച്ചു

Posted on: November 28, 2015

Amazon-Designer-Store-Big

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർമാരുടെ റെഡി-ടു-വെയർ വസ്ത്രങ്ങളുടെ വൻ ശേഖരുവുമായി ആമസോൺ ഡിസൈനർ സ്‌റ്റോർ അവതരിപ്പിച്ചു. വസ്ത്ര ഡിസൈനർമാരായ കവിത ഭാരതീയ, അഞ്ജു മോദി, പൂനം ഭഗത്, സാമന്ത് ചൗഹാൻ തുടങ്ങി ഇരുപതോളം ഡിസൈനർമാരുടെ റെഡി-ടു-വെയർ വസ്ത്രങ്ങൾ ഡിസൈനർ സ്‌റ്റോറിൽ നിന്ന് ലഭിക്കും.

ക്രോപ്പ് ടോപ്പുകൾ, ലെഹംഗ, ഷറാറ, പലാസോ, കുർത്തി, ചുരിദാർ, ഷർട്ടുകൾ, ജാക്കറ്റുകൾ എന്നിവയെല്ലാം തന്നെ ഉപയോക്തക്കൾക്കായി ഡിസൈനർ സ്‌റ്റോറിൽ ഒരുക്കിയിട്ടുണ്ട്. ഡിസൈനർ വസ്ത്രങ്ങൾ കൂടാതെ പ്രമുഖ ജ്വല്ലറി ഡിസൈനർമാരുടെ ആഭരണങ്ങളും തരുൺ തഹിലാനി രൂപകൽപന ചെയ്ത വാച്ചുകളും ആമസോണിന്റെ ഡിസൈനർ സ്‌റ്റോറിൽ ലഭ്യമാണ്.