ഫെഡറൽ ബാങ്ക് ഫിൻടെക് ഹാക്കത്തോൺ രജിസ്‌ട്രേഷൻ തീയതി നീട്ടി

Posted on: November 5, 2015

Federal-Bank-Logo-new-big

കൊച്ചി : ഫെഡറൽ ബാങ്ക് സംഘടിപ്പിക്കുന്ന ഫിൻടെക് ഹാക്കത്തോണിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ എട്ടിലേക്ക് നീട്ടി. ഐബിഎമ്മിന്റെ പങ്കാളിത്തത്തോടെ ബാങ്കിന്റെ ഫൗണ്ടേഴ്‌സ് ഡേയിൽ ആരംഭിച്ച ‘മൊബൈൽ ചലഞ്ച്’ ഹാക്കത്തോണിലൂടെ റീട്ടെയ്ൽ ബാങ്കിംഗ്, പേമെന്റ്‌സ്, റെമിറ്റൻസ്, മർച്ചന്റ് പേമെന്റ് തുടങ്ങിയ മേഖലകളിൽ മൊബൈൽ വഴിയുള്ള നൂതന ബാങ്കിംഗിന് പുതിയ ആശയങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.

ഐബിഎമ്മിന്റെ ഡിജിറ്റൽ ഇന്നൊവേഷൻ പ്ലാറ്റ്ഫോമായ ഐബിഎം മൊബൈൽഫസ്റ്റ്, ഐബിഎം ബ്ലൂമിക്‌സ് എന്നിവ ഹാക്കത്തോണിനായി ലഭ്യമാക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ആശയങ്ങൾ പരിപാടിയുടെ മൈക്രോസൈറ്റായ http://federalhackathon.mybluemix.net/register.jsp നവംബർ എട്ടിനോ അതിനു മുൻപോ സമർപ്പിക്കണം.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുന്ന ആശയങ്ങൾ ഐബിഎം ബ്ലൂമിക്‌സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് ആപ്ലിക്കേഷനായി വികസിപ്പിക്കുന്നതിന് 20 ദിവസത്തെ സമയം നൽകുന്നതായിരിക്കും. വിജയികൾക്ക് ഐപാഡ് എയർ ഡിവൈസുകൾ സമ്മാനമായി നൽകും.