ആമസോണിൽ ഇന്റർനാഷണൽ ഷൂ സ്‌റ്റോർ

Posted on: November 3, 2015

Amazon-Shoe-Store-Big

കൊച്ചി : ഇന്റർനാഷണൽ ഷൂ സ്‌റ്റോറുമായി ആമസോൺ ഇന്ത്യ. ഡെസിഗ്വൽ, ഫോൺടി, റൊബേർത്തോ ബോട്ടിചെല്ലി, ബ്രിട്ടീഷ് നൈറ്റ്‌സ്, കാൽവിൽ ക്ലെയ്ൻ, ഹബ് തുടങ്ങി ലോകപ്രശസ്തമായ ഒൻപതു അന്താരാഷ്ട്ര ഷൂ ബ്രാൻഡുകളാണ് ആമസോൺ ഇന്ത്യ ഉപഭോക്താക്കൾക്ക് മാത്രമായി ലഭ്യമാകുന്നത്. മൂവായിരത്തിയഞ്ഞൂറിൽ പരം ഉത്പന്നങ്ങളാണ് ആമസോണിന്റെ ഇന്റർനാഷണൽ ഷൂ സ്‌റ്റോറിൽ ഒരുക്കിയിരിക്കുന്നത്.

ഫുട്‌ബോൾ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ട്‌വെയർ ബ്രാൻഡായ സിആർ7 ആദ്യമായി ഇന്ത്യൻ വിപണിയിലെത്തുന്നത് ആമസോണിന്റെ ഇന്റർനാഷണൽ ഷൂ സ്‌റ്റോറിലൂടെയാണ്. ഇരുനൂറ്റിയമ്പതിലധികം വ്യത്യസ്ത സ്റ്റൈലുകൾ നൽകുന്ന ഈ ബ്രാൻഡ് ലക്ഷ്വറി, പ്രീമിയം, ബേസിക് എന്നീ 3 വിഭാഗങ്ങളിൽ ലഭ്യമാണ്. പ്രശസ്ത ഇറ്റാലിയൻ ബ്രാൻഡായ റൊബേർത്തോ ബോട്ടിചെല്ലിയുടെ നാനൂറോളം മോഡലുകൾ ആമസോൺ ഡോട്ട് ഇന്നിൽ ഇപ്പോൾ ലഭിക്കും.

ഫ്‌ലിപ്പ് ഫ്‌ളോപ്പുകൾ, കാഷ്വൽ സ്ലിപ്പറുകൾ, സാൻഡലുകൾ തുടങ്ങി സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും വേണ്ട എല്ലാതരത്തിലുള്ള പാദരക്ഷകളും ഇന്റർനാഷണൽ ഷൂ സ്‌റ്റോറിൽ ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്.

TAGS: Amazon |