ഉഷയുടെ ദീപാവലി ഓഫർ

Posted on: October 24, 2015

Usha-Diwali-Offer-2015-Big

കൊച്ചി : ഉഷാ ഇന്റർനാഷണൽ ഉത്സവകാലം പ്രമാണിച്ച് ഗൃഹോപകരണങ്ങൾ, ഫാനുകൾ, തയ്യൽ മെഷീനുകൾ എന്നിവ വാങ്ങുന്നവർക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ന്യൂട്രി ചെഫ് സ്‌പൈസ് ഗ്രൈൻഡർ, സ്റ്റീംഅയൺ, മിനി ചോപ്പർ, ഇലക്ട്രിക് അയൺ എന്നിവ സൗജന്യമായി ലഭിക്കും.

പ്രശസ്ത പാചക വിദഗ്ധനായ വികാസ് ഖന്നയോടൊത്ത് ഭക്ഷണം പാകം ചെയ്യാൻ 60 പേർക്ക് അവസരം ലഭ്യമാക്കുന്നു എന്നതാണ് മറ്റൊരു ഓഫർ. ഉൽപന്നങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 50 പേരെ തെരഞ്ഞെടുക്കും. വേറെ 500 പേർക്ക് വികാസ് ഖന്ന എഴുതിയ ഖന്നാസൂത്ര എന്ന പാചകക്കുറിപ്പുകളുടെ കോപ്പിയും ലഭിക്കുന്നതാണ്. ഉഷാ ജെനോം തയ്യൽ മെഷീൻ വാങ്ങുന്നവർക്ക് 4685 രൂപ വിലയുള്ള ടെക്‌നീസ്റ്റീം അയൺ സൗജന്യമായി കിട്ടും.

ഉഷയുടെ ഇ-സീരിസ്, കിഡ് സീരിസ് ഫാനുകൾ (ബാർബി, ഹോട് വീൽസ്, ഛോട്ടാബിം, ദൊറെയ്മൻ) വാങ്ങിയാൽ അവ സൗജന്യമായി ഫിറ്റ് ചെയ്തു കൊടുക്കുന്നതാണ്. കൂടാതെ പഴയ ഫാൻ 600 രൂപയ്ക്ക് വാങ്ങുകയും ചെയ്യും. ഫാനുകൾക്ക് വായ്പാ സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്. മാസഗഡു 211 രൂപയിലൊതുങ്ങും. ഉഷയുടെ ഫാനുകൾ സംബന്ധിച്ച ഓഫറുകൾ രാജ്യത്തെ 75 – ലധികം വരുന്ന റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുമ്പോൾ മാത്രമേ ലഭ്യമാവുകയുള്ളൂ.