മൈക്രോമാക്‌സ് ബോൾട്ട് ക്യു 333

Posted on: October 4, 2015

Micromax-Bolt-Q333-Bigകൊച്ചി :  മൈക്രോമാക്‌സ് ഇൻഫോമാറ്റിക്‌സ്, ബോൾട് ക്യു 333 സ്മാർട്‌ഫോൺ വിപണിയിലെത്തിച്ചു. ഫ്‌ളിപ്കാർട്ടിൽ 3,499 രൂപയ്ക്ക് പുതിയ ഫോൺ ലഭിക്കും.

1.2 ജിഎച്ച്‌സെഡ് ക്വാഡ്‌കോർ പ്രോസസർ, 4-5 ഇഞ്ച് ഡിസ്‌പ്ലേ, 5എംപി കാമറ എന്നിവയാണ് പ്രധാന ഘടകങ്ങൾ. പുതിയ സ്മാർട് ഫോണിന് വോഡാഫോണിന്റെ പ്രത്യേക ഓഫറും ഉണ്ട്. ഓഫർ പ്രകാരം 500 എംബി 3ജി ഡാറ്റാ രണ്ടുമാസത്തേയ്ക്ക് സൗജന്യമായി ലഭിക്കും.

മൾട്ടി ടാസ്‌കിംഗ് അതിവേഗത്തിലാക്കാൻ 512 എംബി റാം. 5.5 മണിക്കൂർവരെ ടോക്‌ടൈമിനെ പിന്തുണയ്ക്കുന്ന 1650 എംഎഎച്ച് ബാറ്ററിയുടെ സ്റ്റാൻഡ്‌ബൈ 280 മണിക്കൂറാണ്. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്ന 4 ജി റോം. 5 എംപി റിയർ കാമറയും 2 എംപി ഫ്രണ്ട് കാമറയും ദൃശ്യങ്ങൾ വ്യക്തതയോടെ ഒപ്പിയെടുക്കും ഒപ്പം സെൽഫിയും.

ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ 3ജി വരിക്കാരുടെ എണ്ണം 100 ദശലക്ഷം ആകുമെന്ന് മൈക്രോമാക്‌സ് സിഇഒ വിനീത് തനേജ പറഞ്ഞു. 5000 രൂപയിൽ താഴെ വിലയുള്ള ഹാൻഡ് സെറ്റുകൾ അവതരിപ്പിക്കുകയാണ് മൈക്രോമാക്‌സിന്റെ ലക്ഷ്യം.