ഈസ്റ്റ് ടീ വില്പന ഹോണ്ട ആക്ടീവ സ്‌കൂട്ടർ സമ്മാനിച്ചു

Posted on: September 29, 2015

East-Tea-scooter-key-handov

കൊച്ചി : ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഫാമിലി ബ്ലെൻഡ് ചായപ്പൊടിയായ ഈസ്റ്റ് ടീ കഴിഞ്ഞ ധനകാര്യവർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച വില്പനക്കാരനുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടർ കൊല്ലത്തെ സാദിഖ് സ്‌റ്റോഴ്‌സിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഈസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ സ്‌കൂട്ടറിന്റെ താക്കോൽ സാദിഖ് സ്‌റ്റോഴ്‌സ് പാർട്ണർ എ. എം. ആഷിക്കിന് കൈമാറി.

ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക് ടർ എം. എസ്. രംഗനാഥൻ, ഈസ്റ്റ് ടീ സെയിൽസ് മാനേജർ ബിജു പി., ഈസ്റ്റ് ടീ സിഇഒ സെസിൽ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.