ഹാബ് ബൈ ഉഷയിൽ പരിശീലനം

Posted on: August 17, 2015

Hab-By-Usha-Greeting-Card-B

കൊച്ചി : എറണാകുളം എം.ജി. റോഡിൽ രവിപുരത്തെ ഉഷാ ഇന്റർനാഷണൽ ഷോറൂമിൽ പ്രവർത്തിക്കുന്ന ഹാബ് ബൈ ഉഷയിൽ മഗ്, ലഞ്ച് ബോക്‌സ്, പെൻസിൽ കെയ്‌സ്, നോട്ട് ബുക്ക്, കവർ, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവ നിർമിക്കാൻ പഠിപ്പിക്കുന്നു.

ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക പരിശീലനം സെപ്തംബർ 5 വരെ (ഞായാറാഴ്ച അവധി) ഉണ്ടാവും. രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെയുള്ള സമയത്ത് ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയാണ് പരിശീലനം. 400 മുതൽ 700 രൂപവരെയാണ് ഫീസ്. നിർമാണത്തിനാവശ്യമായ സാമഗ്രികളെല്ലാം കമ്പനി നൽകും. ഉഷയുടെ ജെനോം ശ്രേണിയിൽ പെട്ട ഓട്ടോമാറ്റിക് കംപ്യൂട്ടറൈസ്ഡ്, ഇലക്‌ട്രോണിക്, സിഗ്‌സാഗ് തയ്യൽ മെഷീനുകളിൽ പരിശീലിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ഫോൺ നമ്പർ: 2358570