ഉഷ ഡബിൾ യുവർ ജോയ് ഓണം ഓഫർ

Posted on: August 7, 2015

Usha-Onam-Offer-Big

കൊച്ചി : ഓണത്തിന് ഉഷാ ഇന്റർനാഷണൽ ഉഷ ഡബിൾ യുവർ ജോയ് കൺസ്യൂമർ ഓഫർ അവതരിപ്പിച്ചു. ഉഷയുടെ തയ്യൽ മെഷീനോ ഗൃഹോപകരണങ്ങളോ വാങ്ങുമ്പോൾ അവയുടെ കൂടെ മറ്റ് ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്നുതാണ് ഈ ഓഫർ.

തയ്യൽ മെഷീൻ വാങ്ങുമ്പോൾ ഉഷയുടെ സ്റ്റീം അയേണും ഡ്രൈ അയേണുമടക്കമുള്ളവയാണ് ലഭിക്കുക. ഡൊമസ്റ്റിക്, ഇൻഡസ്ട്രിയൽ, സ്‌ട്രെയിറ്റ് സ്റ്റിച്ച്, ജെനോം തയ്യൽ മെഷീനുകൾക്ക് ഈ ഓഫർ ബാധകമാണ്. ഉഷയുടെ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുക ഉഷ ഹാലജൻ ഒവനോടൊപ്പം ഉഷ ന്യൂട്രിചെഫ് സ്‌പൈസ് ഗ്രൈന്റർ, വിവിധ മിക്‌സർ ഗ്രൈന്ററുകൾക്കൊപ്പം ഇരട്ട ബർണർ ഗ്യാസ് സ്റ്റൗ, ഉഷ ന്യൂട്രിചെഫ് മിനിചോപ്പർ എന്നിവയുമാണ്.

ഓണം ഷോപ്പിംഗ് പരമാവധി മൂല്യവത്താക്കുക എന്നതാണ് എല്ലാക്കാലത്തും ഉഷാ ഇന്റർനാഷണലിന്റെ ലക്ഷ്യമെന്ന് ബിസിനസ് ഹെഡ് (കിച്ചൻ അപ്ലയൻസ്) രമേഷ് ചെമ്പാത്ത് പറഞ്ഞു. കേരളത്തിലെ വിലപ്പെട്ട ഇടപാടുകാരോടൊപ്പം ആഘോഷിക്കാൻ ഉഷയ്ക്ക് ലഭിക്കുന്ന മികച്ച ഒരവസരമാണ് ഓണം. മുൻ കാലങ്ങൡ കമ്പനിയുടെ ഓണം ഓഫറുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇത്തവണയും ഓണം ഷോപ്പിംഗ് ഇരട്ടി ആഹ്ലാദകരമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഉറപ്പായ സമ്മാനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് ചെമ്പാത്ത് പറഞ്ഞു.