സാംസംഗ് ഗിയർ എസ്2 വാച്ചുകൾ വിപണിയിൽ

Posted on: April 1, 2016

Samsung-Gear-SM-R732-Front-

കൊച്ചി : ആവേശകരമായ ഗെയിമുകളും യൂബർ, യൂട്യൂബ് തുടങ്ങിയ ആപ്പുകളുമുള്ള പുതിയ മൂന്ന് ഗിയർ എസ്2 സ്മാർട്ട് വാച്ചുകൾ സാംസംഗ് വിപണിയിലിറക്കി. നിരവധി പുതിയ ഇനം ആപ്ലിക്കേഷനുകൾ, ഡയൽ ഫേയ്‌സുകൾ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് ഈ സ്മാർട്ട് വാച്ചുകൾക്ക്.
പതിനെട്ട് കാരറ്റ് റോസ് ഗോൾഡ്, പ്ലാറ്റിനം കേയ്‌സുകളിൽ ലഭ്യമാകുന്ന സാംസംഗ് ഗിയർ എസ്2 ക്ലാസിക്ക് പതിപ്പ് ഏറെ ആകർഷകമാണ്. വെള്ളിനിറത്തിലുളള ഡയലിനു ചേരുന്ന രീതിയിൽ വെളുത്ത നിറത്തിലുളള ഇലാസ്റ്റിക്ക് സ്ട്രാപ്പോടു കൂടിയതാണ് ഗിയർ എസ്2 വൈറ്റ്.

ടാക്‌സി സേവനങ്ങൾക്കായുള്ള യൂബർ, സ്ലീപ്പ് ട്രാക്കിംഗിനുള്ള ജി നൈറ്റ്, കാര്യങ്ങൾ ഓർമിപ്പിക്കുന്നതിനുള്ള മൈ നോട്ട്‌സ് ഇൻ ഗിയർ,യൂട്യൂബ് ബ്രൗസിംഗിനുള്ള സിനോസു തുടങ്ങിയ ആപ്പുകൾ ഗിയർ എസ്2 വാച്ചുകളെ ഏറെ ജനപ്രിയമാക്കുന്നു. കൂടാതെ ഒട്ടേറെ ഗെയിമുകളും ഇവയിൽ ലഭ്യമാണ്. 1.2 ഇഞ്ച് വലുപ്പത്തിലുള്ള 320 പിക്‌സൽ സെറാമിക് കോട്ടിംഗോടു കൂടിയ അമൊലെഡ് ഗോറില്ല ഗ്ലാസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 20 എംഎം വലുപ്പമുള്ള ഏത് സ്ട്രാപും ഗിയർ എസ്2 ക്ലാസിക്കിന് ഉപയോഗിക്കാൻ കഴിയും. അത്യാധുനിക ഗെയിമുകൾക്കു പുറമെ ആരോഗ്യം, ഫിറ്റ്‌നസ്, കണക്ടിവിറ്റി, സ്റ്റൈൽ എന്നിവയെ സംബന്ധിച്ചുള്ള നൂതനവും സമഗ്രവുമായ വിവരങ്ങളും ഗിയർ എസ്2 സ്മാർട്ട് വാച്ചുകൾ ഉപയോക്താക്കൾക്ക് നൽകും.

Samsung-Gear-SM-R732-R30-pi

ഗിയർ എസ്2 ക്ലാസിക്ക് ബ്ലാക്ക്, ഗിയർ എസ്2 ക്ലാസിക്ക് റോസ് ഗോൾഡ്, ഗിയർ എസ്2 ക്ലാസിക്ക് പ്ലാറ്റിനം, ഗിയർ എസ്2 ബ്ലാക്ക്, ഗിയർ എസ്2 വൈറ്റ് എന്നിങ്ങിനെ 5 വ്യത്യസ്ത പതിപ്പുകളിലാണ് സാംസംഗ് ഗിയർ എസ്2 ഇന്ത്യയിൽ ലഭിക്കുന്നത്. പുതിയ ഗിയർ എസ്2 സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലെ എല്ലാ സാംസംഗ് റീട്ടെയ്ൽ ഷോപ്പുകളിലും ലഭ്യമാണ്. ഗിയർ എസ്2 വൈറ്റിന് 24,300 രൂപയും ഗിയർ എസ്2 ക്ലാസിക്ക് ഗോൾഡ് ആന്റ് പ്ലാറ്റിനത്തിന് 34,900 രൂപയുമാണ് വില.