മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷൻ കുട വിതരണം ചെയ്തു

Posted on: July 5, 2015

Muthoot-M-George-foundation

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രതിബദ്ധതാ സേവന വിഭാഗമായ മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷൻ എറണാകുളത്തെ പച്ചാളം എൽഎംസി ഹയർ സെക്കൻഡറി സ്‌ക്കൂളിലെ 500 വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. കമ്പനിയുടെ 2015-16 വർഷത്തെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് കുടകൾ വിതരണം ചെയ്തത്. ഈ വർഷം കേരളത്തിലെ വിദ്യാർത്ഥിനികൾക്കായി 5000 കുടകളാണ് വിതരണം ചെയ്യുന്നത്.

കുട വിതരണം കൊച്ചി ഡെപ്യൂട്ടി മേയർ ഭദ്ര ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ.ആർ. ബിജിമോൻ, എറണാകുളം റീജണൽ മാനേജർ എം.കെ. ജോർജ്ജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.