May 2024
ലിയ ബ്രാൻഡ് സുഗന്ധങ്ങൾ വിപണിയിൽ
Posted on: June 11, 2015
കൊച്ചി: സൈക്കിൾ പ്യുവർ അഗർബത്തി നിർമാതാക്കളായ എൻ ആർ ഗ്രൂപ്പിന്റെ പരിമളവിഭാഗമായ റിപ്പിൾ ഫ്രാഗ്രൻസെസ് ലിയ ബ്രാൻഡിൽ പുതിയ സുഗന്ധങ്ങൾ വിപണിയിലിറക്കി. മുല്ലപ്പൂ, ചന്ദനം, റോസ്, ലാവെൻഡർ, സീ ഷോർ എന്നീ സുഗന്ധങ്ങളാണ് പുതുതായി രൂപകല്പന ചെയ്ത പാക്കിൽ പുറത്തിറക്കിയിട്ടുളളത്. വില 120 രൂപ. മുറിയിലെ വായുവിനെ സുഗന്ധപൂർണമാക്കുന്നതാണ് ലിയ ഉത്പന്നങ്ങൾ.
കമ്പനിയുടെ പുതിയ സുഗന്ധങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാജിക് ഓഫ് ഫ്രാഗ്രൻസ് എന്ന തീം അടിസ്ഥാനമാക്കി പ്രചാരണ പരിപാടികൾക്കും കമ്പനി രൂപം നല്‍കിയിട്ടുണ്ടെന്ന് റിപ്പിൾ ഫ്രാഗ്രൻസെസ് മാനേജിംഗ് ഡയറക്ടർ കിരൺ രംഗ അറിയിച്ചു. കമ്പനിയുടെ പതാകവാഹക ബ്രാൻഡാണ് ഐറിസ്.
അടുത്ത രണ്ടു മാസത്തിനുളളിൽ കൂടുതൽ ലിയ സുഗന്ധങ്ങൾക്കൊപ്പം കാറിനുളളിൽ ഉപയോഗിക്കുന്ന സുഗന്ധങ്ങളുടെ ശ്രേണിയും വിപണിയിലെത്തിക്കുമെന്നു രംഗ അറിയിച്ചു. ഇന്റർനാഷണൽ ഫ്രാഗ്രൻസ് അസോസിയേഷൻ (ഐഎഫ്ആർഎ), ഗ്രാസ് ( ജനറലി റിഗാർഡഡ് ആസ് സേഫ്) നിബന്ധനകൾക്കനുസൃതമായാണ് കമ്പനി ലിയ ഉത്പന്നങ്ങൾ വിപണിയിലിറക്കിയിട്ടുളളതെന്ന് രംഗ അറിയിച്ചു.
TAGS: Fragrances Market | Lia Fragrances | NR Group | Ripple Fragrances |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍